നടിയും ബിജെപി നേതാവുമായ രൂപാ ഗാംഗുലി സോണാപൂര്‍ ദക്ഷിണില്‍ വിജയത്തിലേക്ക്. ഇവിടെ നടിയായ തൃണമൂലിന്റെ ലവ് ലി മൈത്രയെയാണ് രൂപാ ഗാംഗുലി പിന്നിലാക്കിയത്. ഏകദേശം ഇപ്പോള്‍ 19000ല്‍ പരം വോട്ടുകള്‍ക്ക് മുന്നിലാണ് രൂപാ ഗാംഗുലി. മമത ബാനര്‍ജിയ്‌ക്ക് നിരന്തരം രാഷ്‌ട്രീയപ്രസ്താവനകളിലൂടെ തലവേദന സമ്മാനിച്ച നേതാവായിരുന്നു രൂപാ ഗാംഗുലി. സ്ത്രീകളുടെ സുരക്ഷയുടെ പേരിലും ഹിന്ദുക്കള്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ പേരിലും വര്‍ഷങ്ങളായി മമത ബാനര്‍ജിക്കെതിരെ പോരാടിയിരുന്ന നേതാവാണ് രൂപാ ഗാംഗുലി.
മുസ്ലിം ഭൂരിപക്ഷമുള്ള 24 സൗത്ത് പര്‍ഗാനാസ് ജില്ലയിലെ മണ്ഡലമാണ് സോണാപൂര്‍ ദക്ഷിണ്‍. ഇവിടുത്തെ രൂപാ ഗാംഗുലിയുടെ മുന്നേറ്റം ആവേശകരമായിരുന്നു. ഇവിടെ തൃണമൂല്‍ ഗുണ്ടകള്‍ തെരഞ്ഞെടുപ്പിനെ ഗുണ്ടായിസത്തിലൂടെ സ്വാധീനിക്കുന്ന മണ്ഡലമായിട്ടു കൂടി രൂപാ ഗാംഗുലി വിജയത്തിലേക്ക് നടന്നുകയറുകയായിരുന്നു.
മൃഗസ്നേഹികൂടിയായ രൂപാലി ഗാംഗുലി കൊല്‍ക്കത്ത നഗരത്തില്‍ വണ്ടിവലിക്കുന്ന കുതിരകളുടെ ദയനീയാവസ്ഥയ്‌ക്കെതിരെ നടത്തിയ പ്രചാരണം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാരണം അവിടെ വിശ്രമം അനുവദിക്കാതെ റിക്ഷ വലിയ്‌ക്കുന്ന ഒമ്പതോളം കുതിരകള്‍ ചത്തുപോയതിനെ ഉയര്‍ത്തിക്കാട്ടി രൂപാഗാംഗുലി വലിയ പ്രതിഷേധമാണ് ബംഗാളില്‍ ഉയര്‍ത്തിയത്.
ഇവിടെ പൊരിഞ്ഞ പോരായിരുന്നു നടന്നത്. ഈ മണ്ഡലത്തിലെ ലോക്കല്‍ പിന്തുണയും സിനിമാരംഗത്തെ ഗ്ലാമറുമായി വന്ന അരുന്ധതി ലവ് ലി മൈത്ര പിന്നിലാണ്. രൂപാ ഗാംഗുലി ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരും വികസനവും തൊഴിലുമാണ് രൂപാഗാംഗുലി പ്രചാരണായുധമാക്കിയത്.
ഒരു ബംഗാളി, ഹിന്ദി നടിയും ഗായികയുമാണ് രൂപ ഗാംഗുലി. ടെലിവിഷൻ സീരിയലായ മഹാഭാരതത്തിലെ ദ്രൗപതിയുടെ വേഷം അവതരിപ്പിച്ചത് ഇവരായിരുന്നു.