• Fri. Nov 6th, 2026

24×7 Live News

Apdin News

റൊണാൾഡോയുടെ കരിയർ ഇങ്ങനെ അവസാനിക്കേണ്ടതായിരുന്നില്ല: റൂബൻ അമോറിം

Byadmin

Nov 6, 2026


ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും റൊണാൾഡോ വിരമിക്കേണ്ടത് ഇങ്ങനെയായിരുന്നില്ലെന്ന് എ.സി മിലാൻ പരിശീലകൻ റൂബൻ അമോറിം. ഫുട്ബോൾ വഴി പോർച്ചുഗൽ കൂടുതൽ അറിഞ്ഞത് റൊണാൾഡോ കാരണമാണെന്നും റൂബൻ വ്യക്തമാക്കി.

“ദേശീയ ടീമിലെ റൊണാൾഡോയുടെ കരിയർ ഇങ്ങനെ അവസാനിക്കേണ്ടതായിരുന്നില്ല. എന്നാലും രാജ്യത്തിന് വേണ്ടി അദ്ദേഹം നൽകിയ നൽകിയ സംഭാവനകൾ എല്ലാവർക്കും അറിയാം. ലോകമെമ്പാടുമുള്ള ആളുകൾക്ക് അദ്ദേഹത്തെ അറിയാം. ഫുട്ബോൾ വഴി പോർച്ചുഗൽ കൂടുതൽ അറിഞ്ഞത് റൊണാൾഡോ കാരണമാണ്. നിരവധി മികച്ച താരങ്ങൾക്കൊപ്പം അദ്ദേഹം കളിച്ചിട്ടുണ്ട്. കളിക്കളത്തിന് പുറത്തും അദ്ദേഹം നമ്മുടെ രാജ്യത്തിന് വലിയ സംഭാവനകൾ നൽകുമെന്നുറപ്പാണ്” റൂബൻ അമോറിം സ്‌കൈ സ്പോർട്സിലൂടെ പറഞ്ഞു.

കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് റൊണാൾഡോ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പോർച്ചുഗലിനായി 2003ൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ 234 മത്സരങ്ങളിൽ നിന്നും 146 ഗോളുകളാണ് നേടിയത്.

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോയാണ്. പോർച്ചുഗലിനൊപ്പം രണ്ട് യുവേഫ നേഷൻസ് ലീഗ്, ഒരു യൂറോ കപ്പ് എന്നീ കിരീടങ്ങൾ റൊണാൾഡോ നേടിയിട്ടുണ്ട്.







By admin