• Fri. Oct 9th, 2026

24×7 Live News

Apdin News

റൊണാൾഡോ വെറും നാർസിസിസ്റ്റ്, ഫെഡറേഷന് കാശ് തരുന്ന പശു! CR7നെതിരെ രൂക്ഷ വിമർശനം

Byadmin

Oct 9, 2026


ലിസ്ബൺ: പോർച്ചുഗൽ കോച്ച് ജോർജ് ജീസസുമായുള്ള തർക്കത്തെ തുടർന്ന് ക്യാമ്പ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഫുട്ബോൾ വിദഗ്ധൻ എറിക് ക്രാകൗർ. റൊണാൾഡോ ഒരു ‘പൂർണ നാർസിസിസ്റ്റ്’ ആണെന്നാണ് talkSPORT-ന് നൽകിയ അഭിമുഖത്തിൽ ക്രാകൗർ തുറന്നടിച്ചത്.

പണം മാത്രം നോക്കി പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ കോച്ചിനെക്കാൾ 40-കാരനായ റൊണാൾഡോയെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് സംഭവിച്ചത്?

അന്താരാഷ്ട്ര മത്സരങ്ങൾക്കിടെ കോച്ച് ജോർജ് ജീസസുമായി തെറ്റിയാണ് റൊണാൾഡോ പോർച്ചുഗൽ ക്യാമ്പ് വിട്ടത്.

വെയിൽസിനെതിരെ കളിച്ചെങ്കിലും നോർവേക്കെതിരായ മത്സരത്തിൽ റൊണാൾഡോയെ ബെഞ്ചിലിരുത്തിയിരുന്നു. ഇതിൽ പ്രകോപിതനായ താരം അടുത്ത പരിശീലന സെഷനിൽ പങ്കെടുക്കാൻ വിസമ്മതിച്ച് ക്യാമ്പിൽ നിന്ന് മടങ്ങുകയായിരുന്നു.

ക്യാമ്പ് വിട്ടതിന് പിന്നാലെ ഒക്ടോബർ 6-ന് റൊണാൾഡോ സോഷ്യൽ മീഡിയയിൽ ഒരു വിവാദ പ്രസ്താവന പുറത്തുവിട്ടു.

കോച്ച് ജോർജ് ജീസസ് വാർത്താസമ്മേളനത്തിൽ പറയേണ്ട കാര്യങ്ങൾ എന്ന പേരിൽ 8 പോയിന്റുള്ള ഒരു ‘സ്ക്രിപ്റ്റ്’ വരെ റൊണാൾഡോ പങ്കുവെച്ചു. അതിൽ ഒരു വരി ഇങ്ങനെയായിരുന്നു:

“പെലെയെയോ മറഡോണയെയോ പോലുള്ള ഒരു കളിക്കാരനെ വാം അപ്പ് ചെയ്യിപ്പിച്ച ശേഷം കളത്തിലിറക്കാതിരുന്നത് എനിക്ക് പറ്റിയ തെറ്റാണ്. ഇന്നായിരുന്നെങ്കിൽ ഞാൻ അത് ചെയ്യില്ലായിരുന്നു.”

റൊണാൾഡോയുടെ ഈ സ്ക്രിപ്റ്റ് പിന്തുടരാൻ ജീസസ് തയ്യാറായില്ല. ടീമിന്റെ ശേഷിക്കുന്ന മത്സരങ്ങളിലാണ് തന്റെ ശ്രദ്ധയെന്ന് പറഞ്ഞ് ജീസസ് സ്വന്തം നിലപാടിൽ ഉറച്ചുനിന്നു.

“ഫെഡറേഷന് കാശ് തരുന്ന പശു”

ഈ സംഭവത്തെ കുറിച്ച് എറിക് ക്രാകൗർ പറഞ്ഞത് ഇങ്ങനെ:

“റൊണാൾഡോ പോർച്ചുഗീസ് ഫെഡറേഷന് വലിയ പണം ഉണ്ടാക്കി കൊടുക്കുന്നുണ്ട്. റൊണാൾഡോ ഇല്ലെങ്കിൽ ആ പണം കിട്ടില്ലെന്ന് അവർക്ക് അറിയാം. അടിസ്ഥാനപരമായി ഫെഡറേഷന്റെ പണം കറക്കുന്ന പശുവാണ് അവൻ.

ആ വരുമാനം നഷ്ടപ്പെടുത്താൻ അവർ ആഗ്രഹിക്കില്ല. അതുകൊണ്ട് ഈ തർക്കത്തിൽ ജീസസിനെ ഫെഡറേഷൻ ബലികൊടുത്താലും അത്ഭുതപ്പെടാനില്ല.”

പെലെയുമായും മറഡോണയുമായും സ്വയം താരതമ്യം ചെയ്തതിനെയും ക്രാകൗർ പരിഹസിച്ചു.

ചരിത്രത്തിലെ മികച്ച താരങ്ങളുടെ കൂട്ടത്തിൽ റൊണാൾഡോ ഉണ്ടാകാമെങ്കിലും, ഒരു ഔദ്യോഗിക പ്രസ്താവനയിൽ തന്നെത്തന്നെ അങ്ങനെ എഴുതി ചേർക്കാൻ വലിയൊരു നാർസിസിസ്റ്റിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിവാദങ്ങൾക്കിടയിലും പുതിയ കോച്ച് ജോർജ് ജീസസിന് കീഴിൽ പോർച്ചുഗൽ തകർപ്പൻ ഫോമിലാണ്. കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച് 2026-27 യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് പോർച്ചുഗൽ.







By admin