• Tue. Jul 15th, 2025

24×7 Live News

Apdin News

റോഡരികിൽ ക്ലേ മോഡലിങ് ചെയ്യുന്ന യുവതിയോട് വഴി ചോദിച്ചു, പെട്ടെന്ന് ശരീരത്തിൽ കയറിപിടിച്ചു, 2 പേര്‍ പിടിയില്‍

Byadmin

Jul 15, 2025


ആലപ്പുഴ: ചേര്‍ത്തല കുത്തിയതോട് റോഡരികിൽ ക്ലേ മോഡലിങ് ചെയ്യുന്നതിനായി ക്ലേ തയ്യാറാക്കി നിൽക്കുകയായിരുന്ന യുവതിയെ കയറി പിടിച്ച് ബൈക്കിൽ കടന്നുകളഞ്ഞ യുവാക്കള്‍ പിടിയില്‍. പട്ടണക്കാട് പുത്തന്‍മാളിക കാജുമന്‍സിലില്‍ സിയാദ് (39), തുറവൂര്‍ കൊച്ചുതറയില്‍ വിഷ്ണു എന്നിവരാണ് പിടിയിലായത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതികളെ കുത്തിയതോട് ഇൻസ്പെക്ടർ ഓഫ് പൊലീസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

കുത്തിയോട് തൈയ്ക്കാട്ടുശ്ശേരി ഫെറി റോഡിലാണ് സംഭവം നടന്നത്. റോഡരികിലാണ് യുവതിയുടെ വീട്. വീടിന് സമീപത്തെ റോഡരികിൽ ക്ലേ മോഡലിങിനായി കളിമണ്ണ് കലക്കി നിൽക്കുന്നതിനിടെ യുവതിയുടെ അടുത്തേക്ക് രണ്ടു പേര്‍ ബൈക്കിലെത്തുകയായിരുന്നു. കുറച്ചു ദൂരം മുന്നോട്ടുപോയശേഷം യുവതിയുടെ അടുത്തേക്ക് തിരിച്ചുവരുകയായിരുന്നു.

By admin