കൊച്ചി : അനധികൃതമായി രാജ്യത്തെത്തിയ റോഹിംഗ്യകൾക്കായി എല്ലാവരും മുന്നിട്ടിറങ്ങേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ചീഫ് കോർഡിനേറ്ററായിരുന്ന ഡോ. ഹാഷിം റിഫായ് . ഇന്ത്യയിൽ എവിടെ വേണേലും ജീവിക്കാൻ അനുവാദം നൽകുന്ന UNHCR അംഗീകരിച്ച റെഫ്യൂജി കാർഡ് കൈവശമുള്ള അംഗീകൃത അഭയാർഥികളാണ് റോഹിംഗ്യകൾ എന്നാണ് ഹാഷിം പറയുന്നത് .
ഇന്ത്യ റെഫ്യൂജീ കരാറിൽ ഒപ്പുവെച്ചില്ല എന്ന ന്യായത്തിൽ തൂങ്ങിയാണ് ഭരണകൂടം ഈ തെമ്മാടിത്തം കാണിക്കുന്നത്. ഒപ്പ് വെച്ചിരുന്നെങ്കിൽ അവരുടെ എല്ലാ കാര്യങ്ങളിലും ഭരണകൂടത്തിന്റെ ബാധ്യത ഉണ്ടാകുമായിരുന്നു. ഒപ്പ് വെക്കാത്തതിനാൽ ഭരണകൂടം അവരെ ഏറ്റെടുക്കണമെന്ന് പറയുന്നില്ല. അവർ താമസിക്കുന്ന ചെറിയ കൂരകളിലെങ്കിലും അവരെ ജീവിക്കാൻ അനുവദിച്ചാൽ മതിയെന്നും ഹാഷിം പറയുന്നു.
മറ്റൊരു പോസ്റ്റിൽ കിടക്കാനിടമില്ലാതെ കഴിക്കാൻ ഭക്ഷണമില്ലാതെ അവരെ ഇനിയും നടുറോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ല. നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത് എന്നാണ് ഹാഷിം പറയുന്നത്. അതേസമയം ഹാഷിമിന് മറുപടിയുമായി ബിജെപി നേതാവ് യുവരാജ് ഗോകുലും രംഗത്ത് വന്നു.
‘ പടച്ചോന്‍ പൊറുത്താലും പൊറുത്തില്ലേലും ഞങ്ങള്‍ക്ക് ആന മയില്‍ ഒട്ടകമാണ് . ഒരു റോഹിംഗ്യക്കാരനെയും ഇവിടെ കയറ്റി കിടത്താം എന്ന് വ്യാമോഹിക്കണ്ട . പെരുവഴിയില്‍ നില്‍ക്കാനും ഞങ്ങളാരും പറഞ്ഞില്ല…. വന്നിടത്തേക്ക് തിരിച്ച് പോവുക…‘ എന്നാണ് യുവരാജ് ഗോകുലിന്റെ മറുപടി.