• Wed. Oct 7th, 2026

24×7 Live News

Apdin News

തിരിച്ചുവരവിൽ ചരിത്രനേട്ടം സ്വന്തമാക്കാം; ചേട്ടന്റെ മുന്നിലുളത് വമ്പൻ റെക്കോഡ്

Byadmin

Oct 7, 2026


ഇന്ത്യ – വെസ്റ്റ് ഇൻഡീസ് രണ്ടാം ടി-20 പോരാട്ടം ഒക്ടോബർ ഒമ്പതിന് നടക്കും. ആദ്യ മത്സരം വിജയിച്ച ഇന്ത്യ വിജയം അവർത്തിക്കാനാവും റാഞ്ചിയിലും കളത്തിൽ ഇറങ്ങുക. ഈ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ തിരിച്ചുവരവിന് കൂടിയാണ് ആരാധകർ കാത്തിരിക്കുന്നത്.

രണ്ടാം ടി-20യിൽ തിളങ്ങിയാൽ അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി 100 സിക്സുകൾ എന്ന നാഴികക്കല്ല് സഞ്ജുവിന് സ്വന്തമാക്കാനാവും. ഇതിനായി സഞ്ജുവിന് ഇനി വെറും 6 സിക്സുകൾ കൂടി മതി. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യൻ താരമെന്ന റെക്കോഡും സഞ്ജുവിന് സ്വന്തമാക്കാൻ സാധിക്കും.

അഫ്ഗാനിസ്ഥാനെതിരെയുള്ള മുൻപരമ്പരകളിൽ മികച്ച ഫോം പുറത്തെടുത്ത സഞ്ജു, രണ്ട് അർധസെഞ്ച്വറികളോടെ തിളങ്ങിയിരുന്നു. ഈ ഫോം ഫൈനലിലും അവർത്തിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

വിൻഡീസിനെതിരെയുള്ള ആദ്യ ടി-20യിൽ ഇന്ത്യ എട്ട് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 171 റൺസിന് പുറത്തായപ്പോൾ ഇന്ത്യ 14.4 ഓവറിൽ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി കടക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ കരുത്തിലാണ് ഇന്ത്യയുടെ വിജയം.

The post തിരിച്ചുവരവിൽ ചരിത്രനേട്ടം സ്വന്തമാക്കാം; ചേട്ടന്റെ മുന്നിലുളത് വമ്പൻ റെക്കോഡ് appeared first on .

By admin