
ലക്‌നൗ: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ആണ് അഗ്നിബാധ ഉണ്ടായത്. നിരവധി വിദ്യാര്‍ഥികള്‍ താഴേക്ക് ചാടി രക്ഷപ്പെട്ടു.
കെട്ടിടത്തില്‍ ഗെയിമിംഗ് സെന്ററും പ്രവര്‍ത്തിച്ചിരുന്നു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50000 രൂപയും സഹായധനം പ്രഖ്യാപിച്ചു. അനിമേഷന്‍ പഠിപ്പിക്കുന്നിടത്താണ് തീപ്പിടിത്തം ഉണ്ടായത്. മരിച്ചവരില്‍ ഏറെയും 20നും -24നും ഇടയില്‍ പ്രായമുള്ളവരാണ്.
അഗ്നിരക്ഷാ സേനയും പൊലീസും സംഭവസ്ഥലത്തെത്തി തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. തീപ്പിടിത്തത്തിന് കാരണം വ്യക്തമല്ല. സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു.