• Fri. Jul 11th, 2025

24×7 Live News

Apdin News

ലക്ഷദ്വീപില്‍ മോദിയ്‌ക്ക് നല്ല‍ പദ്ധതികളായിരുന്നുവെന്ന് ഐഷാ സുല്‍ത്താന വൈകി അറിഞ്ഞു; ഇന്ന് ഐഷാ സുല്‍ത്താനയുടെ വരന്‍ മോദിയുടെ ശിഷ്യന്‍

Byadmin

Jul 10, 2025


ന്യൂദല്‍ഹി: ഒരു കാലത്ത് ‘സേവ് ലക്ഷദ്വീപ്’ എന്ന പേരില്‍ കേന്ദ്രസര്‍ക്കാരിനും മോദിയ്‌ക്കും എതിരെ രോഷം കൊണ്ടിരുന്ന ഐഷാ സുല്‍ത്താന ഇപ്പോള്‍ മോദിയുടെ പദ്ധതികള്‍ ലക്ഷദ്വീപുകാര്‍ക്ക് നന്മകള്‍ കൊണ്ടുവരുന്നവയാണെന്ന് തിരിച്ചറിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ഒരു ഘട്ടത്തില്‍ മോദി സര്‍ക്കാരിനെതിരെ വന്‍ സമരങ്ങള്‍ അഴിച്ചുവിട്ടതിന്റെ പേരില്‍ ഐഷാ സുല്‍ത്താനയ്‌ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം വരെ ചുമത്തിയിരുന്നതാണ്. കോവിഡ് പോലുള്ള മഹാമാരിയെ ലക്ഷദ്വീപിനെതിരെ ബയോവെപണ്‍ (ജൈവായുധം) ആയി മോദി സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന് വരെ വിമര്‍ശിച്ച വ്യക്തിയാണ് ഐഷ സുല്‍ത്താന. ഈ ഗുരുതരമായ ആരോപണത്തെ കോടതി പോലും രാജ്യദ്രോഹക്കുറ്റമായി അംഗീകരിക്കുകയായിരുന്നു. പിന്നീട് കുറ്റവിമുക്തയാക്കി.

എന്തായാലും ജെഎന്‍യുവിലെ തീപ്പൊരി ഇടത് നേതാവായ ഷെഹ്ല റഷീദ്, എഴുത്തുകാരി ശോഭാ ദേ തുടങ്ങി ഒട്ടേറെ മോദി വിമര്‍ശകര്‍ പിന്നീട് മോദിയുടെ ആരാധകരായി മാറിയിരുന്നു. അക്കൂട്ടത്തിലേക്ക് ഐഷാ സുല്‍ത്താനയും നീങ്ങുകയാണോ എന്നാണ് സംശയം.

‘സേവ് ലക്ഷദ്വീപ്’ എന്ന പേരില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവരാനുദ്ദേശിച്ച വികസനപദ്ധതികള്‍ക്ക് തടയിടാന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ മലയാളസിനിമക്കാരും ഐഷാ സുല്‍ത്താനയ്‌ക്ക് പിന്നില്‍ അണി നിരന്നിരുന്നു. മലയാള സിനിമയിലെ സംവിധായികയും സഹസംവിധായകയും ആണ് ഐഷാ സുല്‍ത്താന. കഴിഞ്ഞ ദിവസം ഐഷാ സുല്‍ത്താന വിവാഹിതയായി എന്ന വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. ദല്‍ഹിയില്‍ അതീവരഹസ്യമായിട്ടായിരുന്നു ഇവരുടെ വിവാഹം. ഹരിയാനക്കാരനായ ഹര്‍ഷിദ് സെയ്നി ലക്ഷദ്വീപില്‍ ഡപ്യൂട്ടി കളക്ടറായി സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹവുമായി ഐഷാ സുല്‍ത്താന അടുത്തത്. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയാണ്. ആര്‍.കെ.സെയ്നിയുടെയും ശിഖ സെയ്നിയുടെയും മകനാണ്. ലക്ഷദ്വീപില്‍ ആന്ത്രോത്ത്, അഗത്തി, കല്‍പെനി എന്നിവിടങ്ങളില്‍ ഡപ്യൂട്ടി കളക്ടറായിരുന്നു. ഹവയുടെയും വെറ്ററിനറി വകുപ്പില്‍ ജോലി ചെയ്യുന്ന കുഞ്ഞിക്കോയയുടെയും മകളാണഅ ഐഷ സുല്‍ത്താന.

ലക്ഷദ്വീപില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വികസനപദ്ധതികള്‍ എന്തൊക്കെയാണ് എന്ന് ചോദിച്ചപ്പോള്‍ ഹര്‍ഷിദ് സെയ്നി പറഞ്ഞ കാര്യങ്ങള്‍ തന്റെ ഉള്ളിലുള്ള ലക്ഷദ്വീപ് വികസനസ്വപ്നങ്ങളോട് ചേര്‍ന്ന് പോകുന്നതാണെന്ന് ഐഷാ സുല്‍ത്താന തുറന്നടിക്കുന്നു. താന്‍ ലക്ഷദ്വീപില്‍ എന്താണോ നടപ്പാക്കാന്‍ ഉദ്ദേശിച്ചത് അത് തന്നെയാണ് ഹര്‍ഷിദ് സെയ്നിയുടെ മനസ്സിലുള്ളതെന്നും ഐഷാ സുല്‍ത്താനയ്‌ക്ക് മനസ്സിലായി. ഇതോടെ ഐഷയ്‌ക്ക് ഹര്‍ഷിദ് സെയ്നിയെ കൂടുതല്‍ ഇഷ്ടമായി. പരിചയും അടുപ്പവും ആരാധനയുമൊക്കെ പ്രണയത്തിലേക്ക് വഴിമാറി. “രണ്ടുപേരും ഐ ലവ് യു പറഞ്ഞു കളിക്കുന്നവരല്ലെന്നും രണ്ടു പേര്‍ക്കും നാടിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കൊണെന്ന് നന്നായി അറിയാമെന്നും അതാണ് അധികം വൈകതെ പരിചയം പ്രണയത്തിലേക്ക് വഴി മാറാന്‍ കാരണമായതെന്നും ഐഷാ സുല്‍ത്താന പറയുന്നു. ലക്ഷദ്വീപ് പ്രശ്നത്തില്‍ മോദി സര്‍ക്കാരിനെതിരെ താന്‍ നടത്തിയ വിമര്‍ശനങ്ങളില്‍ ഒന്നും കഴമ്പില്ലെന്ന് ഐഷ സുല്‍ത്താന ഇന്ന് തിരിച്ചറിയുന്നു. ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തിട്ട് ഏതാനും നാളുകളായി. വിവാഹം ഒരു ചടങ്ങളോടെ ഡിസംബറില്‍ നടത്താനായിരുന്നു പദ്ധതി. പക്ഷെ അതിന് മുന്‍പേ രഹസ്യമാക്കി വെച്ചിരുന്ന വാര്‍ത്ത വാട്സാപിലൂടെ ചോരുകയായിരുന്നു. രാജ്യദ്രോഹം പ്രമേയമാക്കി ഭരണഘടനയിലെ ആ രാജ്യദ്രോഹക്കുറ്റത്തിന്റെ വകുപ്പായ 124എ എന്ന പേരില്‍ ഒരു സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ഐഷാ സുല്‍ത്താന ഇപ്പോള്‍ ആ തീരുമാനം പിന്‍വലിച്ചിരിക്കുകയാണ്. വിവാഹം പോലും രസകരമായിരുന്നുവെന്ന് ഐഷാ സുല്‍ത്താന പറയുന്നു. ജോലിയില്‍ സമര്‍പ്പണബുദ്ധിയുള്ള ഹര്‍ഷിദ് സെയ്നി ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് 12.30ന് രജിസ്റ്റര്‍ ഓഫീസില്‍ വിവാഹത്തിനായി ഒപ്പിടാന്‍ എത്തിയത്. ഒപ്പിട്ട് കഴിഞ്ഞയുടനെ അദ്ദേഹം വീണ്ടും ജോലിക്ക് തന്നെ തിരിച്ചുപോവുകയും ചെയ്തെന്നും ഐഷാ സുല്‍ത്താന പറയുന്നു.

മോദിയുടെ ശിഷ്യനായി അറിയപ്പെടുന്ന ഹരിയാനയിലെ യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ കൂടിയാണ് ഹര്‍ഷിദ് സെയ്നി. മോദി സര്‍ക്കാര്‍ തന്നെയാണ് ഡപ്യൂട്ടി കളക്ടറായി ഹര്‍ഷിദ് സെയ്നിയെ ലക്ഷദ്വീപിലേക്ക് അയച്ചത്. എന്തായാലും ഐഷാ സുല്‍ത്താനയും ഹര്‍ഷിദ് സെയ്നിയും തമ്മിലുള്ള വിവാഹം അതീവരഹസ്യമായാണ് നടന്നത്.

 



By admin