കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം നിര്‍ഭാഗ്യകരമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകളുടയും അനാസ്ഥയാണ് ഇത് സൂചിപ്പിക്കുന്നത്. അനാസ്ഥ മൂര്‍ധന്യാവസ്ഥയിലാണ്. വൈദ്യുതി വകുപ്പിന്റെ ഒരു ലൈന്‍ ഇത്ര താഴ്ന്ന് വിദ്യാലയത്തിന്റെ മുകളിലൂടെ പോകുന്നുണ്ട് എന്നത് ആ ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടില്ല എന്നത് വല്ലാത്ത അനാസ്ഥയാണ് – അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത അനാസ്ഥയാണ് ഇപ്പോള്‍ ഓരോ വകുപ്പിലും കാണുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വൈദ്യുതി വകുപ്പ്, ആരോഗ്യവകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ എല്ലാ രംഗത്തും അനാസ്ഥയാണ്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് – അദ്ദേഹം പറഞ്ഞു.
എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുനാണ് ഷോക്കേറ്റ് മരിച്ചത്. സ്‌കൂളിലെ സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈനില്‍ തട്ടിയായിരുന്നു മരണം.