കോഴിക്കോട്: അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസില്‍ നാലാം പ്രതി മേപ്പയ്യൂര്‍ സ്വദേശിനി വി പി നീഷ്മയ്ക്ക് ജാമ്യം.പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപികയാണ് നീഷ്മ.
അതിനിടെ, കേസിലെ രണ്ടാം പ്രതി കീര്‍ത്തനയെ ജാമ്യ വ്യവസ്ഥ പ്രകാരം പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാനെത്തിയപ്പോള്‍ പങ്കാളി കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതര പരിക്കേറ്റ കീര്‍ത്തനയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീര്‍ത്തനയുടെ പങ്കാളി പേരാമ്പ്ര സ്വദേശി ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ പത്ത് മണിയോടെ വടകര പൊലീസ് സ്റ്റേഷന്‍ വളപ്പിലായിരുന്നു നാടകീയ സംഭവങ്ങള്‍. ഹൈക്കോടതി ജാമ്യവ്യവസ്ഥയുടെ ഭാഗമായി ഒപ്പിട്ട് മടങ്ങുകയായിരുന്ന കീര്‍ത്തനയെ പിന്നാലെയെത്തിയ ജിനീഷ് കത്തി ഉപയോഗിച്ച് കുത്തിവീഴ്‌ത്തുകയായിരുന്നു. വയറ്റിലും കഴുത്തിലുമുള്‍പ്പെടെ അഞ്ചോളം കുത്തുകളാണ് കീര്‍ത്തനയ്‌ക്ക് ഏറ്റത്. ഇതില്‍ കഴുത്തിനേറ്റ പരിക്ക് ഗുരുതരമാണ്.