• Sat. Jul 12th, 2025

24×7 Live News

Apdin News

വയനാട് ഡിസിസി അദ്ധ്യക്ഷന്‍ എന്‍ഡി അപ്പച്ചന് മര്‍ദ്ദനം ; പാര്‍ട്ടിയിലെ ഒരുവിഭാഗം കയ്യേറ്റം നടത്തി

Byadmin

Jul 12, 2025


വയനാട്: കോണ്‍ഗ്രസിന്റെ മണ്ഡലംകമ്മറ്റി യോഗത്തില്‍ ഡിസിസി പ്രസിഡന്റിനെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കയ്യേറ്റം നടത്തിയതായി റിപ്പോര്‍ട്ട്. വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ നടന്ന യോഗത്തിലാണ് ഡിസിസി പ്രസിഡന്റ് എന്‍ഡി. അപ്പച്ചനെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.

ഒരുകൂട്ടം പ്രവര്‍ത്തകര്‍ നടത്തിയ കയ്യേറ്റത്തില്‍ അദ്ദേഹത്തിന് ക്രൂരമായി മര്‍ദ്ദനമേറ്റെന്നും പരിക്കേറ്റതായുമാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടായിരുന്നു യോഗം ചേര്‍ന്നത്. കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമാണെങ്കിലും വയനാട്ടില്‍ പലയിടത്തും മണ്ഡലം കമ്മറ്റികളില്‍ തര്‍ക്കവും ഭിന്നതയും വിഭാഗീകതയുമെല്ലാം രൂക്ഷമാണ്. നേരത്തേ മണ്ഡലം പ്രസിഡന്റ് സ്ഥാനെത്ത ചൊല്ലിയും ഡിസിസി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുമൊക്കെ വലിയ തര്‍ക്കം നിലനിന്നിരുന്നു.

എന്‍ഡി അപ്പച്ചന്‍ കോണ്‍ഗ്രസിന്റെ സമുന്നതനും മുതിര്‍ന്നതുമായ നേതാവാണെങ്കിലും അദ്ദേഹത്തിന് പ്രായമായെന്നും മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തോട് പ്രവര്‍ത്തകര്‍ നേരത്തേ തന്നെ ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല.

By admin