• Tue. Jul 8th, 2025

24×7 Live News

Apdin News

വയനാട് സി പി എമ്മില്‍ പൊട്ടിത്തെറി

Byadmin

Jul 8, 2025


വയനാട് : കണിയാമ്പറ്റ ലോക്കല്‍ കമ്മിറ്റി രണ്ടായി വിഭജിച്ചതില്‍ വയനാട് സിപിഎമ്മില്‍ പ്രതിഷേധം. അഞ്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരുമടക്കം നേതൃത്വത്തിനെതിരെ രംഗത്തെത്തി.

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ബേബിക്കും മധുവിനുമെതിരെയാണ് ആരോപണം. ജില്ലാ സമ്മേളനത്തിലെ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വിഭാഗീയതയുടെ തുടക്കം കണിയാമ്പറ്റയില്‍ നിന്നാണെന്ന് പ്രതിഷേധവുമായി എത്തിയവര്‍ ആരാപിച്ചു.

ജില്ലാ കമ്മിറ്റിയില്‍ വേണ്ടപ്പെട്ടവരെ കൊണ്ടുവരാന്‍ മധുവും ബേബിയും ശ്രമിക്കുന്നുവെന്നാണ് ആരോപണം.പരാതി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് പ്രതിഷേധമുയര്‍ത്തിയവര്‍ പറയുന്നത്.



By admin