• Sun. Oct 25th, 2026

24×7 Live News

Apdin News

വര്‍ക്കലയിലെ ഹോട്ടലില്‍ ഗാന്ധിയുടെയും മുഹമ്മദലി ജിന്നയുടെയും രൂപങ്ങള്‍ തുല്ല്യപ്രാധാന്യത്തോടെ ചുമരില്‍ പ്രദര്‍ശിപ്പിക്കുന്ന ഹോട്ടലിനെതിരെ വിമര്‍ശനം

Byadmin

Oct 25, 2026



തിരുവനന്തപുരം: ഇന്ത്യക്കാര്‍ക്ക് ആര്‍ക്കെങ്കിലും ഗാന്ധിജിയ്‌ക്ക് തുല്ല്യമായ പ്രാധാന്യം ഇന്ത്യയെ രണ്ടായി വെട്ടിമുറിക്കുന്നതിലേക്ക് നയിച്ച മുഹമ്മദലി ജിന്നയ്‌ക്ക് കൊടുക്കാന്‍ കഴിയുമോ? ഒരിയ്‌ക്കലുമില്ല എന്നതാണ് വാസ്തവം.

എന്നാല്‍ വര്‍ക്കലയില്‍ കാശി എന്ന പേരിലുള്ള ഒരു ഹോട്ടലിന്റെ ചുമരില്‍ ഗാന്ധിയുടെയും മുഹമ്മദലി ജിന്നയുടെയും രൂപം തുല്യപ്രാധാന്യത്തോടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം. ഇക്കാര്യം വര്‍ക്കല സന്ദര്‍ശിച്ച ഒരു വടക്കേയിന്ത്യക്കാരനാണ് റിപ്പോര്‍ട്ട് ചെയ്തത്. ചിത്രത്തില്‍ എത്ര ഗാന്ധിയുടെ രൂപമുണ്ടോ അത്ര തന്നെ മുഹമ്മദലി ജിന്നയുടെ പേരും ഉണ്ട്.

ഏറ്റവും തമാശ, ഈ ഹോട്ടലിന്റെ പേര് ഇന്ത്യയുടെ ഏറ്റവും പുരാതന പുണ്യനഗരങ്ങളില്‍ ഒന്നായ കാശി എന്ന് നല്‍കിയിരിക്കുന്നു എന്നതാണ്. ഇക്കാര്യം ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ മകള്‍ ദിയ വീഡിയോയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വടക്കേയിന്ത്യക്കാരന്റെ ഈ വീഡിയോ കണ്ട് ദിയ കൃഷ്ണകുമാര്‍ സാഡ് റിയാലിറ്റി ( ദുഖകരമായ സത്യം) എന്ന് കമന്‍റിട്ടിരുന്നു. ഇതിനെതിരെ ദിയയ്‌ക്ക് നേരെ അതിക്രൂരമായ സൈബര്‍ ആക്രമണം നടക്കുകയാണിപ്പോള്‍. പക്ഷെ എന്തൊക്കെ ആക്രമിച്ചാലും മഹാത്മാഗാന്ധിയ്‌ക്കുള്ള അതേ പ്രധാന്യം ജിന്നയ്‌ക്ക് നല്കിക്കൊണ്ടുള്ള ഇത്തരമൊരു ആര്‍ട് വര്‍ക്കിനെ അംഗീകരിക്കാന്‍ തനിക്ക് ആവില്ലെന്ന് ദിയ പറഞ്ഞു. അല്ലാതെ താന്‍ ഫോര്‍ട്ട് കൊച്ചിയില്‍ മുസ്ലിങ്ങളുടെ എണ്ണം കൂടുന്നു എന്ന കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും മുസ്ലിങ്ങള്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് താന്‍ ഒരിയ്‌ക്കലും പറഞ്ഞിട്ടില്ലെന്നും ദിയ കൃഷ്ണ ചൂണ്ടിക്കാട്ടുന്നു. താനുമായി സെല്‍ഫിയെടുക്കാന്‍ ഏറ്റവുമധികം വരുന്നത് മുസ്ലിം പെണ്‍കുട്ടികളാണെന്നും അവരെ ഒരിയ്‌ക്കലും നിരാശപ്പെടുത്താറില്ലെന്നും ദിയ കൃഷ്ണകുമാര്‍ തുറന്നടിക്കുന്നു.
.



By admin