• Sat. Oct 10th, 2026

24×7 Live News

Apdin News

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

Byadmin

Oct 10, 2026


ന്യൂ​ദ​ൽ​ഹി​:​ ​ലൈം​ഗി​കാ​രോ​പ​ണ​ ​പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ​കോ​ൺ​ഗ്ര​സ് ​ലോ​ക്‌​സ​ഭാ​ ​എംപിയും ജെ എൻ യു ​ ​പ്രൊ​ഫ​സ​റുമായ​ ​അം​ഗോ​ഞ്ച​ ​ബി​മോ​ൾ​ ​അ​കോ​യി​ജാ​മി​നെ​ ​സ​ർ​വീ​സി​ൽ​ ​നി​ന്ന് ​പി​രി​ച്ചു​വി​ട്ട് ​ദ​​ൽ​ഹി​ ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്‌​റു​ ​സ​ർ​വ​ക​ലാ​ശാ​ല. 11​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ളു​ടെ​ ​പ​രാ​തി​യി​ൽ​ ​ആ​ഭ്യ​ന്ത​ര​ ​സ​മി​തി​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ശേ​ഷ​മാ​ണ് ​ന​ട​പ​ടി. പ്രൊഫസറെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു.

ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണം എന്നാണ് ആഭ്യന്തര സമിതിയുടെ റിപ്പോർട്ടിലുണ്ടായിരുന്നത്. നിയമപരമാ നടപടിക്രമങ്ങൾ പാലിച്ചും ലഭ്യമായ എല്ലാ വസ്തുതകളും പാലിച്ചുമാണ് അങ്ഗോംചയെ പിരിച്ചുവിടാൻ തീരുമാനിച്ചത് എന്നാണ് ഉത്തരവിൽ പറയുന്നത്.മണിപ്പൂരിലെ ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസിന്റെ ലോക്സഭ എംപിയാണ് അങ്ഗോംച ബിമോൽ അകോയിജാം.

മെയ്തി സമുദായ അംഗമായ ഇയാൾക്ക് പാർട്ടിയുടെ പിന്തുണ ഉണ്ടായിരുന്നു. ജെഎൻയുവിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലായിരുന്നു ഇദ്ദേഹം അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നത്. പീഡന പരാതികളെ തുടർന്ന് എ ബിവിപി നടത്തിയ പ്രതിഷേധത്തിന് തുടർന്നാണ് നടപടി.



By admin