• Sat. Jul 5th, 2025

24×7 Live News

Apdin News

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീപിടിത്തം, ഇനിയും ആളികത്തിയാല്‍ കപ്പലിന്റെ സുരക്ഷയെ ബാധിക്കും

Byadmin

Jul 4, 2025



കൊച്ചി: അറബിക്കടലില്‍ വച്ച് തീ പിടിക്കുകയും ദിവസങ്ങള്‍ക്ക് ശേഷം തീ നിയന്ത്രണവിധേയമാക്കുകയും ചെയ്ത സിംഗപൂര്‍ പതാക വഹിക്കുന്ന വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീപിടിത്തം. വെളളിയാഴ്ച രാവിലെ മുതലാണ് കപ്പലിന്റെ ഉളളില്‍ നിന്ന് തീ ഉയര്‍ന്നത്.

തീ ഇനിയും ആളികത്തിയാല്‍ കപ്പലിന്റെ സുരക്ഷയെ തന്നെ ബാധിച്ചേക്കുമെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് അറിയിച്ചത് .അതേസമയം കപ്പലില്‍ 2500 ടണ്ണോളം എണ്ണയുണ്ടെന്നുളള വിവരം പുറത്തുവന്നു.

കപ്പല്‍ നിലവില്‍ ഇന്ത്യയുടെ സാമ്പത്തിക സമുദ്ര മേഖലയ്‌ക്കും പുറത്താണ്. കണ്ടെയ്നറുകളുടെയും ഇതിലുള്ള ഉല്‍പ്പന്നങ്ങളുടെയും വിവരങ്ങള്‍ കമ്പനി മറച്ചുവെച്ചോയെന്ന സംശയം ഉണ്ട്.കപ്പലിന്റെ അറയ്‌ക്കുള്ളില്‍ കണ്ടെയ്നറുകള്‍ സൂക്ഷിച്ചഭാഗത്ത് നിന്നാണ് നിലവില്‍ തീ ഉയര്‍ന്നിട്ടുളളത്. കത്തുന്ന രാസ വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ അകത്ത് ഉണ്ടായിരിക്കാമെന്നാണ് സംശയം.

 

 

 

By admin