• Mon. Nov 9th, 2026

24×7 Live News

Apdin News

വാരഫലം: 2026 നവംബര്‍ 9 മുതല്‍ 15 വരെ, ഈ നാളുകാര്‍ക്ക്‌ പ്രേമബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കാനിടയുണ്ട്, പരസ്യം മുഖേന ആദായം ലഭിക്കും.

Byadmin

Nov 8, 2026



മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ഏറ്റെടുത്ത പ്രവൃത്തികള്‍ എല്ലാംതന്നെ വിജയത്തില്‍ എത്തിക്കുന്നതാണ്. സംഗീതജ്ഞര്‍ക്ക് നല്ല സമയമാണ്. ശാരീരിക സുഖം കുറയും. ഭൂമിയിലെ ക്രയവിക്രയത്തിലൂടെ വരുമാനം വര്‍ധിക്കും. പുണ്യക്ഷേത്രങ്ങള്‍ നടത്താനിടവരും. സ്ത്രീജനങ്ങളില്‍നിന്ന് സഹായം ലഭിക്കും. കര്‍മരംഗം ഗുണകരമാണ്.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. വിദേശയാത്രക്കുള്ള സാധ്യതയുണ്ട്. പുതിയ ചില സ്‌നേഹബന്ധങ്ങള്‍ വന്നുചേരും. തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കപ്പെടും. സ്വയംകൃതനാര്‍ത്ഥത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കേണ്ടിവരും. ദാമ്പത്യത്തില്‍ അസ്വസ്ഥതകള്‍ വന്നുചേരും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പരസ്യങ്ങള്‍ തുടങ്ങിയവ മുഖേന വരുമാനമുണ്ടാകും. സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങളുണ്ടാകും. വാഹനങ്ങള്‍, ഭൂമി എന്നിവ കൈവശം വന്നുചേരും. ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായമുണ്ടാകും. പലവിധ സുഖഭോഗങ്ങളനുഭവിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
സഹപ്രവര്‍ത്തകരുമായി രമ്യതയില്‍ വര്‍ത്തിക്കും. സന്താനങ്ങളുടെ ആരോഗ്യത്തില്‍ വ്യാകുലപ്പെടും. ബിസിനസ്സില്‍ ചില പ്രയാസങ്ങള്‍ അനുഭവപ്പെടും. കൈവശമുള്ള സ്വത്തുക്കളും വീടും നഷ്ടപ്പെടാനിടയുണ്ട്. മറ്റുള്ളവരുടെ വഞ്ചനയില്‍ അകപ്പെടും. രക്ഷിതാക്കളുമായി അഭിപ്രായഭിന്നതയുണ്ട്.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
വക്കീലന്മാര്‍, അധ്യാപകര്‍, ബുദ്ധിജീവികള്‍ തുടങ്ങിയവര്‍ക്ക് പണവും പ്രശസ്തിയും വര്‍ധിക്കും. ഉദ്ദിഷ്ട കാര്യങ്ങള്‍ സാധ്യമാകും. കലാരംഗങ്ങളിലും വിദ്യാഭ്യാസ കാര്യങ്ങളിലും നന്നായി ശോഭിക്കും. രേഖകളില്‍ ഒപ്പുവെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട സമയമാണ്. കര്‍മസ്ഥാനം മോടിപിടിപ്പിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
മേലുദ്യോഗസ്ഥരില്‍നിന്ന് അനുകൂല നിലപാട് ഉണ്ടാകും. സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമയം അനുകൂലമാണ്. സ്വജനങ്ങള്‍ക്കും കുടുംബത്തോട് ബന്ധപ്പെട്ടവര്‍ക്കും അഭിവൃദ്ധിയുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി കിട്ടാന്‍ സാധ്യതയുണ്ട്. ജോലിയുള്ളവര്‍ക്ക് പ്രമോഷന്‍ സാധ്യതയുണ്ട്.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
മുന്‍പ് ചെയ്തുവച്ച കാര്യങ്ങളില്‍നിന്ന് ആദായം ലഭിക്കും. കര്‍മങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കും. പ്രേമബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കാനിടയുണ്ട്. ഭൂമി വില്‍പ്പനയിലും ഓഹരിയിലും വന്‍നഷ്ടം വരാനിടയുണ്ട്. പല കേന്ദ്രങ്ങളില്‍നിന്നും പണം ലഭിക്കുന്നതാണ്.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
പരസ്യം മുഖേന ആദായം ലഭിക്കും. ഗുരുജനങ്ങളുടെ വിയോഗം മനസ്സിനെ അസ്വസ്ഥമാക്കും. ജോലിയില്‍ തടസ്സങ്ങള്‍ വന്നുചേരും. ഭര്‍ത്താവിന്റെ ജോലിക്ക് ചില പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. കൂട്ടുകാരുമൊത്ത് ഉല്ലാസയാത്ര നടത്തും. സ്ത്രീജനങ്ങള്‍ക്ക് മനസന്തോഷവും കുടുംബസൗഖ്യവും ഫലമാണ്.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
അവനവന്റെ പ്രതാപത്തിനും അന്തസ്സിനും യോജിക്കാത്ത പ്രവൃത്തിയില്‍ ചെന്നുപെടും. വ്യാപാരത്തെച്ചൊല്ലി സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും. യാത്രകളെക്കൊണ്ട് വേണ്ടത്ര ഗുണം ലഭിച്ചെന്നുവരില്ല. ഭൂമിയില്‍നിന്നുള്ള ആദായം വര്‍ധിക്കും. വീട് റിപ്പയര്‍ ചെയ്യും. കര്‍മമണ്ഡലത്തില്‍ മാറ്റം വരുത്തും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
വീടു സംബന്ധമായ എല്ലാ കാര്യങ്ങൡലും പുരോഗതിയുണ്ടാകും. ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും. ഷെയറുകളില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായ സഹകരണങ്ങള്‍ ലഭിക്കും. രക്തസമ്മര്‍ദ്ദമുള്ളവര്‍ ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീജനങ്ങളില്‍നിന്ന് സഹായം ലഭിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
പിതാവിന് സാമ്പത്തികനിലയും പേരും പെരുമയും വര്‍ധിക്കും. പുതിയ വ്യാപാരം തുടങ്ങാന്‍ പറ്റിയ സമയമല്ല. ഭൂമിയില്‍ ക്രയവിക്രയം നടത്തിയെന്നുവരും. ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും. വ്യവസായങ്ങളില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും. ദൂരയാത്രകള്‍ സുഖകരമായി ഭവിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
പ്രായം കവിഞ്ഞവര്‍ക്കും വിധവകള്‍ക്കും വിവാഹം നടക്കാനവസരമുണ്ടാകും. വിദേശത്തുള്ളവര്‍ക്ക് ജോലിക്ക് പ്രയാസമനുഭവപ്പെടും. കരള്‍ സംബന്ധമായ അസുഖം വര്‍ധിക്കും. വാഹനാപകടത്തില്‍ പരിക്കേല്‍ക്കാനും, ആശുപത്രി വാസത്തിനും യോഗമുണ്ട്. വാഹനം, സ്വത്ത് എന്നിവയിലെ ക്രയിവിക്രയത്തിലൂടെ വരുമാനം വര്‍ധിക്കും.

By admin