തിരുവനന്തപുരം: വാവ സുരേഷ് സ്വീഡിറ്റ് മൃഗശാലയില്‍ നിന്നും പുറത്തുചാടിയ രാജവെമ്പാലയെ പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയെച്ചൊല്ലി ആശയക്കുഴപ്പം. സ്വീഡിഷ് സര്‍ക്കാര്‍ വാവ സുരേഷിനെ കൊണ്ടുപോകാന്‍ പ്രത്യേകം പ്രൈവറ്റ് ജെറ്റ് തന്നെ ഏർപ്പെടുത്തിക്കഴിഞ്ഞുവെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെയ്‌ക്കപ്പെടുന്നു.
വാസ്തവത്തില്‍ ഇത് വാവ സുരേഷിന്റെ തന്നെ തന്റെ സ്നേക്ക് മാസ്റ്റര്‍ എന്ന സമൂഹമാധ്യമപേജില്‍ സ്വീഡനിലേക്ക് പാമ്പ് പിടിക്കാന്‍ പോകുന്ന വീഡിയോ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇത് നാല് വര്‍ഷം മുന്‍പ് കൗമുദി ടിവിയില്‍ വന്ന അഭിമുഖത്തിന്റെ ഭാഗമാണെന്നതാണെന്നതാണ് വാസ്തവം. 2022ല്‍ സ്വീഡനില്‍ നിന്നും വാവ സുരേഷിന് രാജവെമ്പാലയെപ്പിടിക്കാന്‍ ക്ഷണം ലഭിച്ചു എന്നത് നേരാണ്. സ്വീഡനിലെ മൃഗശാലയില്‍ നിന്നും ചാടിപ്പോയ രാജവെമ്പാലയെപ്പിടിക്കാനായിരുന്നു ഇത്. അന്ന് യുഎസിലെ വൈറ്റ് ഹൗസിലെ ഒരു മലയാളി ഉദ്യോഗസ്ഥന്‍ തന്നെയാണ് സ്വീഡിഷ് സര്‍ക്കാരിനോട് വാവാ സുരേഷിനെക്കുറിച്ച് പറഞ്ഞത്. ഇതോടെയാണ് സ്വീഡന്‍ പ്രത്യേക ജെറ്റ് ഇന്ത്യയിലേക്ക് വാവാ സുരേഷിനെ കൊണ്ടുപോകുന്നതിന് അയയ്‌ക്കാന്‍ ഒരുങ്ങിയത്. പക്ഷെ അതിനകം സ്വീഡനിലെ മൃഗശാലയില്‍ നിന്നും പുറത്തുചാടിയ രാജവെമ്പാല മൃഗശാലയിലേക്ക് തന്നെ തിരിച്ചെത്തിയതോടെ വാവാ സുരേഷിന്റെ യാത്ര റദ്ദാക്കപ്പെട്ടു.
ഇപ്പോള്‍ എന്തിനാണ് വാവാ സുരേഷ് വീണ്ടും ഈ വീഡിയോ തന്റെ സ്നേക് മാസ്റ്റര്‍ എന്ന സമൂഹമാധ്യമപേജില്‍ പങ്കുവെച്ചത് എന്ന വ്യക്തമല്ല. ഈ വീഡിയോ സമൂഹമാധ്യമങ്ങള്‍ വ്യാപകമായി പങ്കുവെയ്‌ക്കപ്പെടുകയാണ്. പ്രത്യേകിച്ചും ഇന്‍സ്റ്റഗ്രാം പേജുകളില്‍.
കേരളത്തില്‍ വനം വകുപ്പ് അശാസ്ത്രീയ പാമ്പുപിടുത്തത്തിന്റെ പേരില്‍ വനംവകുപ്പ് വാവാ സുരേഷിനെതിരെ ചില നിയമനടപടികളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നുണ്ട്. ഇതിന് തടയിടാനാണോ ഇത്തരത്തില്‍ വീണ്ടും സ്വീഡനിലെ പാമ്പ് പിടിത്തത്തിന്റെ കഥ വീണ്ടും പ്രചരിപ്പിക്കാന്‍ ശ്രമിച്ചതെന്ന് കരുതപ്പെടുന്നു.