• Wed. Apr 29th, 2026

24×7 Live News

Apdin News

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

Byadmin

Apr 29, 2026



മലപ്പുറം : കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കരിപ്പൂര്‍ പുളിയംപറമ്പ് സ്വദേശി സൈനുല്‍ ആബിദാണ് മരിച്ചത്. രാവിലെ കുഴഞ്ഞു വീണ സൈനുല്‍ ആബിദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മറ്റൊരു സംഭവത്തില്‍ കണ്ണൂരില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ ഷാജി കീഴറക്ക് സൂര്യാതപമേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് ചെറുകുന്ന് കീഴറയില്‍ വീട്ടുമുറ്റത്ത് വെച്ചാണ് പൊള്ളലേറ്റത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

കാസര്‍കോട് തൃക്കരിപ്പൂരില്‍ എട്ട് വയസുകാന്‍ ഇഷാന് കഴുത്തിന് പൊള്ളലേറ്റു. വീടിന് സമീപത്തെ ക്ഷേത്രോത്സവത്തിനിടെ ആണ് സൂര്യാതപമേറ്റത്. കാഞ്ഞങ്ങാട് നഗരസഭ 19ാം വാര്‍ഡ് കൗണ്‍സിലര്‍ എന്‍ ഉണ്ണികൃഷ്ണന് നഗരത്തില്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കവേയാണ് സൂര്യതാപമേറ്റത്.

By admin