കോട്ടയം : വാഗമണ്ണിലെ വാഹന ചാര്‍ജിംഗ് സ്റ്റേഷനില്‍ കാറിടിച്ച് കയറി നാല് വയസുകാരന്‍ ദാരുണമായി മരിച്ചു. വഴിക്കടവിലെ ചാര്‍ജിംഗ് സ്റ്റേഷനിലാണ് അപകടം.
തിരുവനന്തപുരം നേമം സ്വദേശി ആര്യമോഹന്റെ മകന്‍ അയാനാണ് മരിച്ചത്. കുട്ടിയുടെ അമ്മയെ അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
അപകടം സമയത്ത് അമ്മയുടെ മടിയിലിരിക്കുകയായിരുന്നു നാലുവയസുകാരന്‍.സ്വന്തം വാഹനം ചാര്‍ജിനിട്ടതിന് ശേഷം അമ്മയും കുട്ടിയും കസേരയിലിരിക്കുമ്പോള്‍ കാര്‍ പാഞ്ഞുവന്ന് ഇരുവരെയും ഇടിയ്‌ക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു.ശനിയാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം നടന്നത്.