വാഹന പരിശോധനക്കിടെ കാറില്‍ നിന്ന് എംഡിഎ പിടിച്ചതിന് പിന്നാലെ താമരശ്ശേരി ചുരത്തിന്റെ വ്യൂ പോയിന്റില്‍ നിന്ന് യുവാവ് താഴേക്ക് ചാടി. ലക്കിടി വ്യൂ പോയിന്റിന് സമീപമാണ് സംഭവം. തിരൂരങ്ങാടി സ്വദേശി ഷെഫീഖാണ് കൊക്കയിലേക്ക് ചാടിയത്. യുവാവിനായി പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ തുടരുന്നു.