• Thu. Jul 31st, 2025

24×7 Live News

Apdin News

വിഎസിനെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച അധ്യാപകന് സസ്പെന്‍ഷന്‍

Byadmin

Jul 29, 2025


തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച അധ്യാപകന് സസ്പെന്‍ഷന്‍. നഗരൂര്‍ നെടുംപറമ്പ് സ്വദേശി വി. അനൂപിനെയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.

അച്ചടക്ക നടപടിയുടെ ഭാഗമായി അന്വേഷണ വിധേയനായതിനാലാണ് സസ്പെന്‍ഷന്‍. തിരുവനന്തപുരം ആറ്റിങ്ങല്‍ ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ് അനൂപ്.

വി.എസിന്റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ അനൂപ് ഇട്ട് വാട്സാപ്പ് സ്റ്റാറ്റസിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

By admin