എറണാകുളം: വിഎസ് അച്യുതാനന്ദനെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട നടന്‍ വിനായകനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് സിജോ ജോസഫാണ് പരാതി നല്‍കിയത്.
പോസ്റ്റില്‍ മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് നേരെയും പരാമര്‍ശമുണ്ട്. വിദ്വേഷം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ടാണ് പരാതി. ഡിജിപിക്കും എറണാകുളം നോര്‍ത്ത് പൊലീസിനുമാണ് പരാതി നല്‍കിയിട്ടുളളത്.
ഞായറാഴ്ചയാണ് ഫേസ്ബുക്കിലൂടെ അന്തരിച്ച രാഷ്‌ട്രീയ നേതാക്കളെ അധിക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റ് വിനായകന്‍ പങ്കുവച്ചത്.കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പുറമെ ഉമ്മന്‍ ചാണ്ടി, മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരന്‍, ജോര്‍ജ് ഈഡന്‍ എന്നിവരുടെ പേരുകള്‍ കുറിച്ചാണ് മോശപ്പെട്ട ഭാഷയില്‍ വിനായകന്‍ പോസ്റ്റ് പങ്കുവച്ചത്.
കഴിഞ്ഞ ദിവസം വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം മുഴക്കിയ വിനായകന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. കൊച്ചി കെഎസ്ആര്‍ടിസി പ്രദേശത്തെ ജനകീയ കൂട്ടായ്മയില്‍ ആയിരുന്നു വിനായകനും പങ്കാളിയായത്.