
കൊച്ചി: നവകേരളം സൃഷ്ടിച്ചു ഇറങ്ങിപ്പോയ വിജയനും പുതുയുഗത്തിലേക്കു നയിക്കാൻ വെമ്പൽ കൊള്ളുന്ന സതീശനും സാധാരണപ്പെട്ടവന്റെ ജീവിതം കാണാതെ പോകരുത് എന്നു ജനാധിപത്യ സംരക്ഷണ സമിതി പാർട്ടിയുടെ സംസ്ഥാന സംഘടന സെക്രട്ടറി പി.എം. ബിജുമോൻ പറഞ്ഞു. ഗവർണരുടെ നയപ്രഖ്യാപനത്തിൽ കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറയുമ്പോൾ 10 വർഷം കൊണ്ട് നവകേരളം സൃഷ്ടിച്ചു കേരളത്തിന്റെ സാമ്പത്തിക മേഖല തകർത്ത ഇന്നത്തെ പ്രതിപക്ഷ നേതാവ് പറയുന്നു പുതുയുഗത്തിലേക്കുള്ള സാമ്പത്തിക റൂട്ട് മാപ്പ് കാണാനില്ലയെന്നു. എല്ലാം ശരിയാക്കാൻ വന്നവർ ഒന്നും ശരിയാക്കാതെ പോയപ്പോൾ പുതുയുഗം നിർമ്മിക്കാം എന്ന് പറയുന്നവർക്ക് ജനം നല്ലൊരു അവസരം നൽകിയിട്ടുണ്ട്. പുതുയുഗ നിർമ്മാണം കേവലം റോഡ് നിർമ്മാണവും, കെട്ടിട നിർമ്മാണം എയർപോർട്ട് നിർമ്മാണവും സ്ഥലം എടുപ്പും,തുറമുഖ വികസനം മാത്രം ആയി ഒതുങ്ങാതെ സാധാരണ ജനങ്ങൾക്ക് രണ്ടറ്റം കൂട്ടി മുട്ടിക്കാനുള്ള വഴികൾ കൂടി തുറന്നു കൊടുക്കുന്നതായിരിക്കണം,ബിജുമോൻ പറഞ്ഞു.