കോട്ടയം: ആക്ഷന്‍ ഹീറോ ബിജു 2ന്റെ വിദേശ വിതരണാവകാശത്തര്‍ക്കത്തില്‍ ചോദ്യം ചെയ്യലിനായി ഇന്ന് തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനും നോട്ടീസ്. തലയോലപ്പറമ്പ് സ്വദേശിയായ നിര്‍മ്മാതാവ് പി എസ് ഷംനാസ് നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു2 ന്റെ വിദേശ വിതരണ അവകാശം നിര്‍മ്മാതാവായ തന്റെ അറിവില്ലാതെ വിദേശ കമ്പനിക്ക് നല്‍കിയെന്നും അതുവഴി 1.9 കോടിയുടെ നഷ്ടമുണ്ടായെന്നുമാണ് ഷംനാസിന്റെ പരാതി. അതേസമയം സമാനമായ വിഷയിത്തില്‍ ഷംനാസിനെതിരെ നിവിന്‍പോളി എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. തന്‌റെ കള്ള ഒപ്പിട്ട് വിതരണാവകാശം മൊത്തമായി ഷംനാസ് തട്ടിയെടുക്കുകയായിരുന്നു എന്നാണ് നിവിന്‍ പോളിയുടെ പരാതി. ഈ കേസില്‍ പാലാരിവട്ടം പോലീസ് നിവിന്റെ ഫ്‌ളാറ്റിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.