• Thu. Jul 17th, 2025

24×7 Live News

Apdin News

വിദേശത്തു വേറെയും കുറെ മലയാളികൾ തെറ്റ് ചെയ്ത് ജയിലിൽ ഉണ്ട് ; ഭാവിയിൽ അവരെയും കോടികൾ കൊടുത്ത് രക്ഷിക്കുമോ? സന്തോഷ് പണ്ഡിറ്റ്

Byadmin

Jul 16, 2025


കൊച്ചി : നിമിഷ പ്രിയയെ രക്ഷിക്കുവാൻ ശ്രമിക്കുന്നതിനോട് വിയോജിക്കുന്നുവെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . അത്രയധികം ക്രൂരകൃത്യം ചെയ്യുന്നവരെ മോചിപ്പിച്ചു കൊണ്ട് വരുക എന്നത് മനുഷ്യത്വരഹിതമാണ് എന്നാണ് തന്റെ പക്ഷം. നിരപരാധികളായ അളുകളെ ആണെങ്കിൽ മനസ്സിലാക്കാമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

സ്വയരക്ഷയ്‌ക്ക് വേണ്ടി ആണെകിൽ, പീഡനത്തിൽ നിന്നും ആ രാജ്യത്തിൽ (തലാലിൽ) നിന്നും രക്ഷപ്പെടാൻ ആണെങ്കിൽ നിമിഷയ്‌ക്ക് എംബസ്സിയെ സമീപിക്കാമായിരുന്നു പകരം വെട്ടി നുറുക്കേണ്ട ആവശ്യമില്ലായിരുന്നു…അവർ അത് എന്തുകൊണ്ട് ചെയ്തില്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം
നിമിഷ പ്രിയയെ രക്ഷിക്കുവാൻ ശ്രമിക്കുന്ന തിനോട് ഞാൻ വിയോജിക്കുന്നു.. വധ ശിക്ഷക്ക് പകരം കൂടുതൽ കാലം ജയിൽവാസം എന്നതിനാണെങ്കിൽ ok.. പക്ഷെ ഇത് ശരിയാണോ?
അത്രയധികം ക്രൂരകൃത്യം ചെയ്യുന്നവരെ മോചിപ്പിച്ചു കൊണ്ട് വരുക എന്നത് മനുഷ്യത്വരഹിതമാണ് എന്നാണ് എന്റെ പക്ഷം. നിരപരാധികളായ അളുകളെ ആണെങ്കിൽ മനസ്സിലാക്കാം. പക്ഷേ ഇത്… അതും കോടിക്കണക്കനു ഇന്ത്യൻ രൂപ കൊടുത്ത്…
വിദേശത്തു ജോലിക്ക് പോയ് അവിടെ ഉള്ള ഒരു മനുഷ്യനെ അസൂത്രണം ചെയ്ത് കൊന്നു വെട്ടിനുറുക്കി (കൈ അബദ്ധം അല്ല )കൊന്നവർക്ക് വേണ്ടി ഇവിടെ കുറെ പേര് ജയ് വിളിക്കുന്നു. പണം സമാഹാരിക്കുന്നു..
പിന്നെ സ്വയരക്ഷയ്‌ക്ക് വേണ്ടി ആണെകിൽ, പീഡനത്തിൽ നിന്നും ആ രാജ്യത്തിൽ (തലാലിൽ) നിന്നും രക്ഷപ്പെടാൻ ആണെങ്കിൽ നിമിഷയ്‌ക്ക് എംബസ്സിയെ സമീപിക്കാമായിരുന്നു പകരം വെട്ടി നുറുക്കേണ്ട ആവശ്യമില്ലായിരുന്നു…അവർ അത് എന്തുകൊണ്ട് ചെയ്തില്ല..
വിദേശത്തു വേറെയും കുറെ മലയാളികൾ തെറ്റ് ചെയ്ത് ജയിലിൽ ഉണ്ട്.. ഭാവിയിൽ അവരെയും കോടികൾ കൊടുത്ത് രക്ഷിക്കുമോ?
(വാൽ കഷ്ണം… ഇവിടെ എത്രയോ കുട്ടികൾ സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനം നിർത്തുന്നു. എത്രയോ സ്ത്രീകൾ ഭർത്താവിനെ നഷ്ടപ്പെട്ടു കഷ്ടപ്പെട്ട് മക്കളെ വളർത്തുന്നു…കണ്ട ക്രിമിനലുകളെ രക്ഷിക്കുവാൻ ഓടി നടക്കുന്നവർ ഈ പാവപെട്ടവരെ ഒന്നും കാണുന്നില്ലേ? ഇവർക്ക് 34 കോടി ഒന്നും വേണ്ട. ചെറിയ പൈസ മതി ആയിരുന്നു…. ആരോട് പറയാൻ

 



By admin