തിരുവനന്തപുരം : കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേ്റ്റ് മരിച്ച് സംഭവത്തില്‍ വൈദ്യുതി ബോർഡിന്റെ് ഭാഗത്ത് വീഴ്ച സമ്മതിച്ച് വൈദ്യുതി മന്ത്രി കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടെങ്കിൽ നടപടിയെടുക്കും.15 ദിവസത്തിനുള്ളിൽ വിശദറിപ്പോർട്ട് കെഎസ്ഇബിയും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറും നൽകണമെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു .
മരിച്ച വിദ്യാർത്ഥി മിഥുന്റെ് കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു . സ്കൂളില്‍ സൈക്കിൾ ഷെഡ് കെട്ടുമ്പോൾ അനുമതി തേടിയിട്ടില്ല. സ്കൂൾ മാനേജ്മെൻ്റിന്റെ് ഭാഗത്തും വീഴ്ചയുണ്ടായെന്നും മന്ത്രി കൃഷ്ണൻ കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു .
അതേസമയം അപകട സാധ്യത സ്കൂളിനെ അറിയിച്ചിരുന്നുവെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. രണ്ട് ദിവസം മുൻപ് അധികൃതരോട് പറഞ്ഞിരുന്നുവെന്നും ഷോക്കേൽകാത്ത ലൈൻ വലിക്കാമെന്ന് അറിയിച്ചിരുന്നുവെന്നും കെഎസ്ഇബി പറഞ്ഞു. സ്കൂളിന്റെ് ഭാഗത്തു നിന്നും കെഎസ്ഇബിക്ക് പരാതി ലഭിച്ചിട്ടില്ല. പഞ്ചായത്തിന്റെ് അനുമതി ഷെഡ് കെട്ടാൻ വേണമെന്നും മന്ത്രി പറഞ്ഞു.സ്കൂളിലെ സൈക്കിൾ ഷെഡിന് അനുമതി നൽകിയിരുന്നില്ലെന്ന് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തും വ്യക്തമാക്കുന്നു.