ബെംഗളൂരു : ആനെഗുഡ്ഡെ ശ്രീ വിനായക ക്ഷേത്രത്തിൽ ദർശനം നടത്തി നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി . തന്റെ ജന്മദിനത്തിൽ കുടുംബത്തോടൊപ്പമാണ് അദ്ദേഹം മഹാഗണപതീ ക്ഷേത്രത്തിൽ എത്തിയത് . വിനായക ക്ഷേത്രത്തിൽ 108 തേങ്ങകൾ ഉടച്ചു, പ്രത്യേക പ്രാർത്ഥനകളും , പൂജകളും അദ്ദേഹം നടത്തി
പിന്നീട്, അദ്ദേഹം ആരാധകരോടൊപ്പം ജന്മദിനം ആഘോഷിച്ചു. നിരവധി വൃദ്ധസദനങ്ങൾക്കും അനാഥാലയങ്ങൾക്കും അവശ്യവസ്തുക്കൾ നൽകുകയും ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. സ്കൂൾ കുട്ടികൾക്ക് പഠന സാമഗ്രികളും വിതരണം ചെയ്തു.