തിരുവനന്തപുരം : ‘കൊക്രോച്ച് ജനതാ പാർട്ടി’ വെറും ഒരു ട്രോളോ മീമോ മാത്രമല്ല; അതിന്റെ പിന്നിൽ ഒരു തലമുറയുടെ രാഷ്‌ട്രീയ അസ്വസ്ഥത ഒളിഞ്ഞിരിക്കുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് പാണക്കാട് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ. ഫേസ്ബുക്ക് പോസ്റ്റിലാണ് മുനവറലി കൊക്രോച്ച് ജനതാ പാർട്ടിയെ ന്യായീകരിക്കാൻ ശ്രമിച്ചിരിക്കുന്നത് .
സംഘടനാ ശക്തിയില്ലാതെ, കോർപ്പറേറ്റ് ഫണ്ടിംഗില്ലാതെ, മുഖ്യധാരാ മീഡിയ പിന്തുണയില്ലാതെ പോലും ഡിജിറ്റൽ മുന്നേറ്റം പൊതുചർച്ചകളെ സ്വാധീനിക്കാൻ കഴിയുന്നുവെങ്കിൽ അത് നിലവിലുള്ള ഭരണകൂടത്തോടും പരമ്പരാഗത രാഷ്‌ട്രീയത്തോടുമുള്ള യുവജനങ്ങളുടെ നിരാശയുടെ ശക്തമായ സൂചനയാണെന്നും പറഞ്ഞ് മുനവറലി തന്റെ പിന്തുണ അറിയിക്കാനും ശ്രമിക്കുന്നുണ്ട് .
രാജ്യസുരക്ഷയ്‌ക്ക് തന്നെ ഭീഷണിയായ സിജെപിയെ പിന്തുണയ്‌ക്കുന്നവർ കേരളത്തിലും ഉണ്ടെന്നതിന് തെളിവാണിത് .ജെൻസി തങ്ങളുടെ രാഷ്‌ട്രീയ ആവശ്യങ്ങൾക്കായി പഴയകാല രീതികളെയോ പരമ്പരാഗത നേതാക്കളെയോ കാത്തുനിൽക്കാൻ തയ്യാറല്ലെന്നും മുനവ്വറലി തങ്ങൾ ചൂണ്ടിക്കാട്ടുന്നു.