ന്യൂദല്‍ഹി: കോക് റോച്ച് ജനതാ പാര്‍ട്ടിക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് വീഡിയോ പോസ്റ്റ് ചെയ്ത മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസിനെ തിരഞ്ഞ് ഇന്‍റലിജന്‍സ് ബ്യൂറോ. നേപ്പാളിലേതുപോലെ ആയിരിക്കില്ല കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ കലാപമെന്നും വന്‍യുദ്ധമാണ് വരാന്‍ പോകുന്നതെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്‌ക്കണമെന്നും ഞങ്ങള്‍ക്ക് അഞ്ചിന് പരിപാടിയുണ്ടെന്നുമെല്ലാമാണ് വീഡിയോയിലൂടെ ഇഷ മറിയം ഹാരിസ് പറഞ്ഞത്.
അഞ്ചിന പരിപാടി എന്ന പേരില്‍ ഇഷ മറിയം ഹാരിസ് മുന്നോട്ട് വെച്ചിരിക്കുന്നത് കൃത്യമായും മോദി സര്‍ക്കാരിനെതിരായ പദ്ധതിയാണ്. അദാനിയെയും അംബാനിയെയും പോലുള്ളവര്‍ മാധ്യമസ്ഥാപനം നടത്താന്‍ പാടില്ല, ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്‌ക്കണം, ചീഫ് ജസ്റ്റിസുമാര്‍ രാജ്യസഭാ അംഗങ്ങളാകരുത്, വോട്ട് ഡിലീറ്റ് ചെയ്താല്‍ ഇലക്ഷന്‍ കമ്മീഷണര്‍ക്കെതിരെ യുഎപിഎ ചുമത്തണം തുടങ്ങിയവയാണ് ആവശ്യങ്ങള്‍. കോക് റോച്ച് ജനതാ പാര്‍ട്ടിയെ നിരോധിച്ചാല്‍ വീണ്ടും പുതിയ പാര്‍ട്ടിയുമായി വരുമെന്നും താന്‍ കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ നേതാവ് അഭിജിത് ദീപ്കെയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നുമെല്ലാമാണ് ഈ പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നത്.
എന്തായുലം മെയ് 24 ഞായറാഴ്ച ബെംഗളൂരുവില്‍ ടൗണ്‍ഹാളില്‍ മനുഷ്യച്ചങ്ങല കൂടി കോക് റോച്ച് ജനതാ പാര്‍ട്ടി പ്രഖ്യാപിച്ചതോടെ ഈ പെണ്‍കുട്ടിയെ തിരയുകയാണ് ഐബി.