• Sun. Jul 12th, 2026

24×7 Live News

Apdin News

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

Byadmin

Jul 12, 2026


കൊല്ലം: വിബി-ജി റാം ജി പദ്ധതിയില്‍ സമൂഹത്തില്‍ കരുതല്‍ നല്‍കേണ്ട വിഭാഗങ്ങള്‍ക്ക് പ്രത്യേക തൊഴില്‍ കാര്‍ഡുകളും നല്‍കാനുള്ള വ്യവസ്ഥ.

ഗ്രാമപഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്നവരും അവിദഗ്ധ തൊഴില്‍ ചെയ്യാന്‍ സന്നദ്ധരുമായ ഓരോ കുടുംബത്തിലെയും പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ക്കെല്ലാം ഗ്രാമീണ്‍ റോസ്ഗാര്‍ ഗ്യാരണ്ടി കാര്‍ഡിന് അപേക്ഷിക്കാം. സമൂഹത്തിലെ ദുര്‍ബലരും പ്രത്യേകം കരുതല്‍ നല്‍കേണ്ട വിഭാഗങ്ങള്‍ക്കും കൂടുതല്‍ പരിഗണന ലഭിക്കുന്നതിനായി പ്രത്യേക ഗ്രാമീണ്‍ റോസ്‌കാര്‍ ഗ്യാരണ്ടി കാര്‍ഡ് നല്‍കുന്നതിനും നിയമം വ്യവസ്ഥ ചെയ്യുന്നു.

ഒറ്റയ്‌ക്ക് ജീവിക്കുന്ന സ്ത്രീ, ഭിന്നശേഷിക്കാര്‍, 60 വയസിന് മുകളിലുള്ളവര്‍, അടിമ വേലയില്‍ നിന്ന് മോചിതരായവര്‍, അതീവ ദുര്‍ബല ഗോത്ര വിഭാഗത്തില്‍പെടുന്നവര്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവര്‍ക്കാണ് പ്രത്യേക തൊഴില്‍ കാര്‍ഡ് ലഭിക്കാന്‍ അര്‍ഹത. ഇങ്ങനെ പ്രത്യേകമായി നല്‍കുന്ന ഗ്രാമീണ്‍ റോസ്ഗാര്‍ ഗ്യാരണ്ടി കാര്‍ഡ് വ്യത്യസ്ത നിറത്തില്‍ നല്‍കും.

തൊഴില്‍ അനുവദിക്കല്‍, ചെയ്ത തൊഴിലിന്റെ മൂല്യനിര്‍ണയം, തൊഴില്‍സ്ഥല സൗകര്യങ്ങള്‍ എന്നിവയിലെല്ലാം ഇവര്‍ക്ക് പ്രത്യേക സംരക്ഷണം ലഭിക്കും. ഇവര്‍ക്കായി പ്രത്യേകമായി എസ്റ്റിമേറ്റുകള്‍ തയാറാക്കാനും നിര്‍ദേശമുണ്ട്. ഗ്രാമീണ്‍ റോസ്ഗാര്‍ ഗ്യാരണ്ടി കാര്‍ഡിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണ് ഉള്ളത്. ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം വീണ്ടും പുതുക്കി നല്‍കും.



By admin