• Mon. Oct 19th, 2026

24×7 Live News

Apdin News

വിമർശകരെ നിശബ്ദനാക്കുന്ന സഞ്ജു തന്ത്രം; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

Byadmin

Oct 19, 2026


വരാനിരിക്കുന്ന ന്യൂസിലൻഡ് ടി-20 പരമ്പരയിൽ മലയാളി സൂപ്പർ താരം സഞ്ജു സാംസണിന്റെ സാന്നിധ്യം യുവതാരം വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തിന് തടസ്സമായേക്കുമെന്ന് മുൻ ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർ.

നിർണായക ഇന്നിങ്സുകളിലൂടെ മത്സരം തിരിച്ചുപിടിക്കാനുള്ള സഞ്ജുവിന്റെ പ്രത്യേക കഴിവ് ടീം കോമ്പിനേഷനിൽ നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജിയോസ്റ്റാറിനോട് സംസാരിക്കവെയാണ് ടീം തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള തന്റെ വിലയിരുത്തലുകൾ അഭിഷേക് നായർ പങ്കുവെച്ചത്.

സഞ്ജുവിന്റെ ശൈലി വൈഭവിന് തിരിച്ചടിയാകുമോ?

തുടർച്ചയായ മത്സരങ്ങളിൽ തിളങ്ങാനായില്ലെങ്കിൽ സഞ്ജുവിനെ മാറ്റി വൈഭവ് സൂര്യവംശിക്ക് അവസരം നൽകണമെന്ന് ആരാധകർ ആവശ്യപ്പെടാറുണ്ട്. എന്നാൽ ആ ഘട്ടത്തിൽ ഒരു തകർപ്പൻ ഇന്നിങ്സ് കളിച്ച് വിമർശകരുടെ വായടപ്പിക്കുന്നതാണ് സഞ്ജുവിന്റെ ശൈലിയെന്ന് അഭിഷേക് നായർ വ്യക്തമാക്കി.

“രണ്ടോ മൂന്നോ മത്സരങ്ങളിൽ റണ്ണെടുക്കാൻ സാധിച്ചില്ലെങ്കിൽ ചോദ്യങ്ങൾ ഉയരും. എന്നാൽ കൃത്യസമയത്ത് ഒരു 80 റൺസ് നേടി സഞ്ജു തനിക്കെതിരെയുള്ള എല്ലാ വിമർശനങ്ങളും അവസാനിപ്പിക്കും.

ഇതാണ് സഞ്ജുവിന്റെ ശൈലി; അതുകൊണ്ടുതന്നെ വൈഭവിന് തന്റെ അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും,” അഭിഷേക് നായർ പറഞ്ഞു.

വ്യക്തിഗത പ്രകടനങ്ങൾക്കപ്പുറം ടീമിന്റെ ബാറ്റിംഗ് ബാലൻസും ഇടത്-വലത് കോമ്പിനേഷനും നിലനിർത്തേണ്ടത് കോച്ചിന്റെയും ക്യാപ്റ്റന്റെയും ഉത്തരവാദിത്തമാണെന്നും, അനാവശ്യമായ മാറ്റങ്ങൾ ടീം സംസ്കാരത്തെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിവീസ് നിരയിൽ ഭീഷണിയായി ഫിൻ അലൻ

ന്യൂസിലൻഡിനെതിരായ പരമ്പരയിൽ അവരുടെ അതിവേഗ ഓപ്പണർ ഫിൻ അലൻ ഇന്ത്യൻ ബൗളർമാLക്ക് വലിയ തലവേദനയായേക്കാമെന്നും അഭിഷേക് നായർ മുന്നറിയിപ്പ് നൽകി.

ചെറിയ ഗ്രൗണ്ടുകളും അനുകൂലമായ പിച്ചുകളും ഫിൻ അലന്റെ ആക്രമണ ബാറ്റിംഗ് ശൈലിക്ക് ഏറെ അനുയോജ്യമാണ്.

താരം ഫോമിലേക്ക് ഉയർന്നാൽ അതിവേഗം സെഞ്ചുറി നേടാനും, ഇന്ത്യൻ താരം അഭിഷേക് ശർമ്മയുടെ വേഗമേറിയ ടി-20 സെഞ്ചുറി റെക്കോർഡ് പോലും മറികടക്കാൻ ശേഷിയുള്ളവനാണെന്നും അദ്ദേഹം വിലയിരുത്തി.







By admin