ദുബൈ: വിസാ അപേക്ഷാ സേവന കേന്ദ്രങ്ങളായ ആമർ സെന്ററുകളിലെ ജീവനക്കാർക്ക് സമഗ്ര പരിശീലനം നൽകാൻ തീരുമാനം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സി(ജിഡിആർഎഫ്എ)ന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകുക.
ഇതുമായി ബന്ധപ്പെട്ട സമഗ്ര പരിശീലന ടൂൾകിറ്റ് പുറത്തിറക്കി. പരീശീലനത്തിലൂടെ സേവന നിലവാരം മെച്ചപ്പെടുത്താനും ജീവനക്കാർക്ക് കൃത്യമായ അറിവ് നൽകാനും കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.