ആലപ്പുഴ: അന്തരിച്ച മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന് വിട നല്‍കി രാഷ്ട്രീയ കേരളം. മൂന്നുദിവസം നീണ്ടു നിന്ന ദുഃഖാചരണത്തിനൊടുവിലാണ് വിഎസിന്റെ മടക്കം.
വിലാപയാത്ര തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള 158 കിലോമീറ്റര്‍ താണ്ടാനെടുത്തത് 22 മണിക്കൂറാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങി മത സാമുദായിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളാണ് വി.എസിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്.
തിരുവനന്തപുരം ദര്‍ബാര്‍ ഹാളില്‍ നിന്നാണ് ഇന്നലെ വിലാപയാത്ര ആരംഭിച്ചത്. ഇന്ന് രാവിലെ വി.എസ് ജനിച്ചുവളര്‍ന്ന വേലിക്കകത്ത് വീട്ടില്‍ പൊതുദര്‍ശനം നടത്തി. പിന്നീട് രാഷ്ട്രീയ കര്‍മ മണ്ഡലമായിരുന്ന ആലപ്പുഴയുടെ തെരുവുകളിലൂടെ ജില്ലാ കമ്മിറ്റി ഓഫീസിലും റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമൊരുക്കി. ഔദ്യോഗിക ബഹുമതികളോടെ കേരളം വി.എസിന് വിടനല്‍കി.