• Tue. Jul 22nd, 2025

24×7 Live News

Apdin News

വി.എസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരം – Chandrika Daily

Byadmin

Jul 22, 2025


മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരം. ഇന്ന് ഉച്ചയോടെയാണ് നില ഗുരുതരമായത്. രക്തസമ്മര്‍ദ്ദം ക്രമാതീതമായി താഴുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം എസ്യുടി ആശുപത്രിയില്‍ എത്തി വി എസിനെ സന്ദര്‍ശിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, സിപിഎം നേതാവ് എം വി ജയരാജന്‍, കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആശുപത്രിയിലെത്തി വി എസിനെ സന്ദര്‍ശിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 23-നാണ് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വിവിധ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് വി എസ് കഴിയുന്നത്. നേരത്തെ അദ്ദേഹത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുളളറ്റിനില്‍ പറഞ്ഞിരുന്നു.



By admin