തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഇന്ത്യയുടെ ഇടതുപക്ഷ രാഷ്‌ട്രീയ ചരിത്രത്തിലെ ഒരു യുഗത്തിന്റെ അന്ത്യമാണ് വി.എസിന്റെ വിയോഗം സൂചിപ്പിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
1969ലെ പിളര്‍പ്പിന് ശേഷം സിപിഎമ്മിന്റെ സ്ഥാപക നേതാവായ വി.എസ് കേരളത്തിലും ദേശീയമായും പാര്‍ട്ടിയുടെ ദിശ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.കേരളത്തിന്റെ പതിനൊന്നാമത്തെ മുഖ്യമന്ത്രി എന്ന നിലയില്‍, ഭൂമി കൈയേറ്റങ്ങള്‍, പൊതുവിദ്യാഭ്യാസ പ്രോത്സാഹനം, അഴിമതി വിരുദ്ധ നടപടികള്‍, പരിസ്ഥിതി സംരക്ഷണം എന്നിവയ്‌ക്കെതിരായ ഉറച്ച നടപടികള്‍ക്ക് അദ്ദേഹം പ്രശംസ നേടി.
പ്രതിപക്ഷ നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. വി എസിന്റെ ആത്മാവിന് മുക്തി ലഭിക്കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു.