തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് വിട നല്‍കി തലസ്ഥാനം.ഉച്ചയ്‌ക്ക് 2.15ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ നിന്ന് പുറത്തെടുത്ത വി എസിന്റെ ഭൗതിക ദേഹവുമായുളള വിലാപയാത്ര അര്‍ദ്ധ രാത്രി 12.30 കഴിഞ്ഞാണ് ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടുകോണം പിന്നിട്ടത്. ഈ സമയം കോരിച്ചൊരിയുന്ന മഴയിലും രാഷ്‌ട്രീയ പാര്‍ട്ടി ഭേദമില്ലാതെ ജനം വി എസിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ കാത്തു നിന്നു.
ജന്മനാടായ ആലപ്പുഴയിലേക്കുളള വിലാപ യാത്രയില്‍ പ്രിയ നേതാവിന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ റോഡിനിരുവശവും ആയിരക്കണക്കിന് ആളുകളാണ് കാത്തുനില്‍ക്കുന്നത്.പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്ഠമിടറി മുദ്രാവാക്യം വിളിച്ചു.
കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കവെ പാരിപ്പളളിയിലും മറ്റും വെളുപ്പിന് ഒരു മണിക്കും ജനസഹസ്രങ്ങളാണ് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ കാത്തുനിന്നത്. സ്ത്രീകളും കുട്ടികളും മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.
ആലപ്പുഴയില്‍ വി. എസിന്റെ വീടായ വേലിക്കകത്ത് വീട്ടില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. പിന്നീട് ആലപ്പുഴ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് ആലപ്പുഴ വലിയ ചുടുകാട്ടില്‍ നടക്കും.