• Wed. Jul 30th, 2025

24×7 Live News

Apdin News

വി.എസ് പഠിച്ച സ്കൂളിന് വി.എസ് അച്യുതാനന്ദന്റെ പേര് നൽകണം; ജി.സുധാകരൻ

Byadmin

Jul 30, 2025


ആലപ്പുഴ: മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ പഠിച്ച സ്കൂളിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ. ഇതുസംബന്ധിച്ച് സുധാകരൻ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകി.

പറവൂർ ഗവ: സ്കൂളിന് വി.എസ്സിന്റെ പേര് നൽകണം എന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കത്ത് നൽകിയത്. ഇത് ഗവൺമെന്റിന് ജനങ്ങളുടെ ഇടയിൽ മതിപ്പുളവാക്കുന്ന ഒരു നടപടി ആയിരിക്കും എന്നും ജി സുധാകരൻ കത്തിൽ പറയുന്നു.പറവൂർ സർക്കാർ സ്‌കൂളിന്റെ രണ്ടു വിഭാഗത്തിനും വി എസിന്റെ പേര് നൽകണമെന്നാണ് ആവശ്യം. ഉത്തരവ് വൈകാതെ ഉണ്ടാകുമെന്ന പ്രത്യാശയും ജി സുധാകരൻ പ്രകടിപ്പിക്കുന്നുണ്ട്.

By admin