കണ്ണൂര്‍ : കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ വീട്ടിൽനിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ കളിപ്പാത്തിന്റെ അടിയിലാണ് ഇന്നലെ രാത്രി രാജവെമ്പാലയെ കണ്ടത്.
പാമ്പു പിടുത്തക്കാരന്‍ ബിജിലേഷ് കോടിയേരി എത്തിയാണ് പാമ്പിനെ പിടികൂടിയത് . പാമ്പിനെ കണ്ട സമയത്ത് കുട്ടികള്‍ കളിപ്പാട്ടത്തിനടുത്തില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി .
രാജവെമ്പാലയുടെ ഒരു കടിയിൽ 20 പേരെയോ ഒരു ആനയെയോ കൊല്ലാനുള്ള വിഷം വമിപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ കടിയേറ്റാൽ 6 മുതൽ 15 മിനിറ്റിനുള്ളിൽ മരണം സംഭവിക്കാം. രാജവെമ്പാലയ്ക്കു ശരാശരി 10–18 അടി നീളമുണ്ടാകും. ആയുർദൈർഘ്യം 20 വർഷം. രാജവെമ്പാലയുടെ പ്രധാന ഭക്ഷണം മറ്റു പാമ്പുകളാണ്.