ആലപ്പുഴ: വീട്ടുമുറ്റത്ത് കിടന്ന കാര്‍ അര്‍ധരാത്രിയില്‍ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യം. ചെങ്ങന്നൂര്‍ മുളക്കുഴ ഇടയനേത്ത് വീട്ടില്‍ സലിംകുമാര്‍ (അനൂപ് -38) ആണ് ചെങ്ങന്നൂര്‍ പൊലീസിന്റെ പിടിയിലായത്.
മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച അര്‍ധരാത്രി 12.30ഓടെയാണ് ചെങ്ങന്നൂര്‍ നഗരസഭ 25-ാം വാര്‍ഡില്‍ റെയില്‍വേ സ്റ്റേഷന് പിന്നില്‍ താമസിക്കുന്ന കോതാലില്‍ പുല്ലാട്ട് രാജമ്മയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ പ്രതി പെട്രോള്‍ ഒഴിച്ച് തീവെച്ച് നശിപ്പിച്ചത്.
വെള്ളിയാഴ്ച അര്‍ധരാത്രി മുളക്കുഴയിലെ വീടിന് സമീപം നിന്ന് പ്രതിയെ പിടികൂടി.വാഹനം കത്തിക്കാന്‍ ആവശ്യമായ പെട്രോള്‍ എവിടെ നിന്ന് വാങ്ങിയെന്നും കൈകള്‍ക്ക് പൊള്ളലേറ്റ് ആശുപത്രികളില്‍ ആരെങ്കിലും ചികിത്സ തേടിയിട്ടുണ്ടോയെന്നും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന കിട്ടിയത്.