പാലക്കാട്: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു കൊല്ലപ്പെട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മുണ്ടും സാരിയുമുടുത്ത കാലന്മാരാണ് മന്ത്രിമാരെന്നും മന്ത്രിമാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ബിന്ദു എന്ന അമ്മ രോഗം വന്ന് മരിച്ചതല്ലെന്നും രോഗിക്ക് കൂട്ടിരിക്കാനായി പോയി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയില്‍ കൊല്ലപ്പെട്ട സ്ത്രീയാണെന്നും രാഹുല്‍ പറഞ്ഞു. ‘ബിന്ദുവിന്റെ കുടുംബത്തെ തിരിഞ്ഞുനോക്കാന്‍ എങ്കിലും സര്‍ക്കാര്‍ തയ്യാറാകണ്ടേ ? സര്‍ക്കാര്‍ പ്രതിനിധികള്‍ ഇവിടെ വരാത്തത് കുറ്റബോധം കൊണ്ടാണ്. നമ്പര്‍ വണ്‍ കേരളത്തിന്റെ ഭാഗമല്ലേ ബിന്ദു ? ചികിത്സയ്ക്ക് പോയി മരണമടയുന്ന ആളുകളുടേത് കൊലപാതകമായി രജിസ്റ്റര്‍ ചെയ്താല്‍ കേരളത്തിലെ ഏറ്റവും വലിയ കൊലയാളി മന്ത്രി വീണാ ജോര്‍ജ് ആയിരിക്കും’- രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.