തൊടുപുഴ: സംസ്ഥാനത്ത് കാട്ടാനക്കലിയില്‍ ഒരാള്‍ കൂടി മരിച്ചു. ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി പുരുഷോത്തമന്‍ (64) ആണ് മരിച്ചത്. ടാപ്പിങ് തൊഴിലാളിയാണ്.
മതമ്പയില്‍ വച്ചാണ് കാട്ടാന പുരുഷോത്തമനെ ആക്രമിച്ചത്. ടാപ്പിങ് തൊഴിലില്‍ ഏര്‍പ്പെടുന്നതിനിടെ എസ്റ്റേറ്റില്‍ വച്ചാണ് കാട്ടാന പുരുഷോത്തമനെ ആക്രമിച്ചത്. കൂടെ ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.