• Wed. Jun 24th, 2026

24×7 Live News

Apdin News

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

Byadmin

Jun 24, 2026


തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഹൈക്കോടതി അസാധുവാക്കിയ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ നടന്നു. കോർപ്പറേഷൻ ആസ്ഥാനത്തെ കോൺഫറൻസ് ഹാളിലാണ് 19 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ നടന്നത്. 19 കൗൺസിലർമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ജയിലിലുള്ള സുഗതൻ സത്യപ്രതിജ്ഞ ചെയ്തില്ല.

പല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തതായിരുന്നു ഹൈക്കോടതി അസാധുവാക്കിയത്. മേയര്‍ വി.വി.രാജേഷ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നിയമോപദേശം തേടിയതിനു ശേഷമാണ് തീരുമാനം. എന്നാല്‍ ചട്ടവിരുദ്ധമായി തട്ടിക്കൂട്ട് ചടങ്ങാണു നടത്തുന്നതെന്നും ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.

കേരള മുനിസിപ്പാലിറ്റി നിയമത്തിലെ മൂന്നാം ഷെഡ്യൂൾ പ്രകാരം ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ആണ് ചെയ്യേണ്ടത്. ഇതിൽനിന്നു വ്യത്യസ്തമായിട്ടുള്ള സത്യപ്രതിജ്ഞ അസാധുവാണെന്നു ചൂണ്ടിക്കാട്ടി കോർപറേഷനിലെ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക് നൽകിയ ഹർജിയിലായിരുന്നു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്.



By admin