• Fri. Jul 31st, 2026

24×7 Live News

Apdin News

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Byadmin

Jul 31, 2026



തിരുവനന്തപുരം: ദിലീപിനെ പിന്തുണച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വീണ്ടും ട്രെന്‍ഡാവുകയാണ്. ഇത്തവണ ദിലീപിനെക്കുറിച്ചുള്ള നെഗറ്റീവ് കമന്‍റല്ല, പോസിറ്റീവ് കമന്‍റുകളാണ് നിറയുന്നത് എന്ന് മാത്രം. അതില്‍ ഏറ്റവും ഒടുവില്‍ നടന്‍ കൊച്ചിന്‍ ഹനീഫ മരിച്ചതിന് ശേഷം ഭാര്യയ്‌ക്ക് വീട് പണിയുന്നതിനായി ആത്മവിശ്വാസം പകര്‍ന്ന് അവസാന നിമിഷം വരെ കൂടെ നിന്ന ദിലീപ് എന്ന നടനാണ്.

കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ പതിനാറ് വര്‍ഷം സംരക്ഷിച്ച ദിലീപ് വലിയവനാണ് എന്ന് പറയുന്നതിനൊപ്പം, പല അഭിമുഖങ്ങളിലായി ദിലീപ് പറഞ്ഞിട്ടുള്ള വീഡിയോകളും ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്ത് പ്രചരിപ്പിക്കുകയാണ്.

“ഒരാളെ കുറിച്ചും ഞാന്‍ കുറ്റം പറഞ്ഞിട്ടില്ല, ആരെയും കുത്തി നോവിച്ചിട്ടില്ല; ഞാന്‍ അത്രയും ക്ഷമിക്കുകയും സഹിക്കുകയും ചെയ്തു” എന്ന ദിലീപിന്റെ വാക്കുകള്‍ വൈറലാവുന്നു.

എന്നെ ആര്‍ക്കും എറിയാം, ഞാന്‍ ഒന്നും പ്രതികരിക്കില്ല. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്. എന്നെ വിട്ടേക്ക്. ഞാന്‍ സംസാരിച്ചാല്‍ ഭയങ്കര കുഴപ്പമാ. ഞാന്‍ എല്ലാത്തില്‍ നിന്നും മാറി നടക്കുന്ന ഒരാളാണ്. അതുകൊണ്ട് ആരെ കുറിച്ചും ഒന്നും പറയാനോ, ആരുടെയും പേഴ്‌സണല്‍ കാര്യത്തില്‍ ഇടപെടാനോ ഒന്നും ഞാന്‍ വരുന്നില്ല. എന്നും ദിലീപ് പറയുന്ന വാക്കുകളും പ്രചരിക്കുന്നു.

By admin