• Fri. Jul 31st, 2026

24×7 Live News

Apdin News

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Byadmin

Jul 31, 2026


കൊളംബോ: മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂർ മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍, രണതുംഗയ്‌ക്കൊപ്പമുള്ള ചിത്രം വൈറലായി. അതിന് കാരണം അര്‍ജുന്‍ രണതുംഗെയുടെ രൂപമാറ്റമാണ്. പണ്ട് തടിച്ചുരുണ്ട ശരീരമുണ്ടായിരുന്ന രണതുഗെയെ ഇപ്പോള്‍ കാണുന്നത് മെലിഞ്ഞ് മറ്റൊരു ലുക്കിലാണ്.

പിന്നീടാണ് ശശി തരൂര്‍ ഒരു എക്സ് പോസ്റ്റില്‍ ഇതിന്റെ കാരണം പറഞ്ഞത്. “കൊളംബോയില്‍ എന്നെ കാണാനെത്തിയ ഈ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ക്യാപ്റ്റനെ തിരിച്ചറിയാൻ ആരാധകർക്ക് അല്പം പ്രയാസമായിരിക്കും. അതേ, ബരിയാട്രിക് സർജറിക്ക് ശേഷം പൂർണ്ണമായും മെലിഞ്ഞ് സുന്ദരനായ അർജുന രണതുംഗയാണിത്” – ഈ പോസ്റ്റിനൊപ്പം ശശി തരൂര്‍ അര്‍ജുന‍് രണതുംഗെയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും പങ്കുവെച്ചു.

വാസ്തവത്തില്‍ അമിതവണ്ണവും അതിനോടനുബന്ധിച്ചുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കാനായി ദഹനവ്യവസ്ഥയില്‍ വരുത്തുന്ന ശസ്ത്രക്രിയാരീതികളെയാണ് ബരിയാട്രിക് സർജറി എന്ന് വിളിക്കുക. ഇത് ഒരു സൗന്ദര്യവർദ്ധക ചികിത്സയല്ല. ബരിയാട്രിക് സർജറി ഒരാളുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവാണ്. എന്നാല്‍ കേവലം മെലിഞ്ഞ ലുക്ക് നേടുക എന്നതല്ല ഇതിന്റെ പ്രധാന ലക്ഷ്യം. ആരോഗ്യപരമായ അസ്വസ്ഥതകള്‍ പരിഹരിച്ച്‌ ജീവിതനിലവാരം ഉയർത്തുകയാണ് ഇതിലൂടെ സാധ്യമാകുന്നത്.



By admin