ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പ്രശ്നത്തില്‍ പാര്‍ലമെന്‍റില്‍ ജോണ്‍ ബ്രിട്ടാസിന്റെ വായടപ്പിച്ച് കേന്ദ്രമന്ത്രി ജെ.പി. നദ്ദ നല്‍കിയ മറുപടി വൈറലായി പ്രചരിക്കുന്നു.
ദല്‍ഹിയിലെ സി.പി.എം ഓഫീസായ എ.കെ.ജി ഭവനില്‍ കയറി എസ്.എഫ്.ഐ ദല്‍ഹി സംസ്ഥാന സെക്രട്ടറി ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച ദല്‍ഹി പോലീസിന്റെ നടപടി ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ ഉന്നയിച്ചപ്പോഴായിരുന്നു നദ്ദയുടെ പ്രതികരണം. ഐഷ ഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ പോയ നടപടി ഒരു ‘സാധാരണ ക്രമസമാധാന പരിപാലനം’ എന്നാണ് നദ്ദ വിശേഷിപ്പിച്ചത്. പോലീസിന്റെ കടമയെ ബ്രിട്ടാസ് വെറുതെ രാഷ്‌ട്രീയവല്‍ക്കരിക്കുകയും പെരുപ്പിച്ചു കാണിക്കുകയുമാണെന്ന് മദ്ദ പറഞ്ഞു.
ആക്റ്റിവിസത്തിലും പ്രതിഷേധങ്ങളിലും സജീവമായി പങ്കാളികളാകുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത്തരം പോലീസ് നടപടികള്‍ നേരിടേണ്ടി വരുമെന്നും നദ്ദ പറഞ്ഞു. കോണ്‍ഗ്രസ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കാലത്ത് തന്റെ വിദ്യാര്‍ഥ രാഷ്‌ട്രീയ ജീവിതത്തിനിടയില്‍ നിരവധി തവണ അറസ്റ്റ് നേരിട്ട അനുഭവവും കേന്ദ്രമന്ത്രി ഓര്‍മ്മിപ്പിച്ചു. ക്ലാസ് മുറിയില്‍ നിന്ന് തന്നെ രണ്ടുതവണ പോലീസ് തന്നെ പിടിച്ചുകൊണ്ടുപോയിട്ടുണ്ടെന്നും നദ്ദ ചൂണ്ടിക്കാട്ടി. ഇതോടെ ബ്രിട്ടാസും കൂട്ടരും ബഹളം കൂട്ടുകയായിരുന്നു. മറുപടിയില്ലാതാകുമ്പോള്‍ പാര്‍ലമെന്‍റില്‍ പ്രതിപക്ഷം നടത്തുന്ന സ്ഥിരം കലാപരിപാടിയാണിത്.