• Thu. Jul 30th, 2026

24×7 Live News

Apdin News

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

Byadmin

Jul 30, 2026


തിരുവനന്തപുരം:ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് മാത്രം അരവണ നിര്‍മാണത്തിനായി ഉപയോഗിച്ചാല്‍ മതിയെന്നാണ് തീരുമാനം. ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ശുദ്ധീകരിക്കാന്‍ ശബരിമലയില്‍ പ്ലാന്റ് ഉണ്ട്.

മില്‍മ വിതരണം ചെയ്ത നെയ്യ് വഴിമധ്യേ മാറ്റി ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയില്‍ എത്തിച്ചതില്‍ അന്വേഷണം നടക്കുകയാണ്.അതേസമയം ശബരിമലയിലേക്കുള്ള മില്‍മ നെയ്യ് മറിച്ചുവിറ്റതില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് വിജിലന്‍സ് പ്രാഥമികമായി വിലയിരുത്തുന്നത്. മില്‍മയിലെ ഉദ്യോഗസ്ഥരുടെ പങ്കും പുറത്ത് വന്നിരുന്നു.

മില്‍മ നെയ്യ് മറിച്ചുവിറ്റ് പകരം നിലവാരമില്ലാത്ത നെയ് ശബരിമലയില്‍ എത്തിച്ചതില്‍ ദേവസ്വം ബോര്‍ഡിലേക്കും അന്വേഷണം എത്തുകയാണ്.

 

 



By admin