തിരുവനന്തപുരം : കെ സുരേന്ദ്രൻ അധ്യക്ഷനായ ശേഷം പാർട്ടി വലിയ വളർച്ച കൈവരിച്ചുവെന്നും അമിത് ഷാ പറഞ്ഞു . കേരള ബിജെപിയുടെ വളർച്ചയിൽ കെ സുരേന്ദ്രൻ വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണെന്ന് പുത്തരിക്കണ്ടത്തെ പൊതുസമ്മേളനത്തിൽ പങ്കെടുത്ത് അമിത് ഷാ പറഞ്ഞു. കെ സുരേന്ദ്രന് വേണ്ടി കയ്യടിക്കാൻ അമിത് ഷാ പ്രവർത്തകരോട് ആവശ്യപ്പെട്ടു.
ബിജെപിയിൽ ആഭ്യന്തര കലാപം തുടരുന്നതിനിടെ കെ സുരേന്ദ്രനെ അഭിനന്ദിച്ച് അമിത് ഷാ. വി മുരളീധരൻ പക്ഷത്തെ ഭാരവാഹി പട്ടികയിൽ വെട്ടി നിരത്തില്‍ വിവാദത്തിനിടെയാണ് അമിത് ഷായുടെ അഭിനന്ദനം. വീഡിയൊ റീലുകളാക്കി മുരളീധര – സുരേന്ദ്ര വിഭാഗം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ബി.ജെ.പി.യുടെ പുതിയ സംസ്ഥാന കാര്യാലയം ഉദ്ഘാടനം ചെയ്യാനും പ്രവർത്തക കൺവെൻഷനിൽ പങ്കെടുക്കാനുമായി കേരളത്തിലെത്തിയ വേളയിലാണ് അമിത് ഷാ ബിജെപി ഉന്നതതല യോഗത്തിൽ പങ്കെടുത്തത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം പിടിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ ബി.ജെ.പി. കാണുന്നതെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം.