• Thu. Jun 25th, 2026

24×7 Live News

Apdin News

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Byadmin

Jun 25, 2026


ന്യൂദൽഹി : വെനിസ്വേലയിൽ ഉണ്ടായ ശക്തമായ ഭൂകമ്പ പരമ്പര മൂലമുണ്ടായ നാശനഷ്ടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ദുഃഖം രേഖപ്പെടുത്തി. ഇരകൾക്ക് അനുശോചനം രേഖപ്പെടുത്തുകയും പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയുടെ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു.

“വെനിസ്വേലയിലുണ്ടായ ശക്തമായ ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങളിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഇന്ത്യയിലെ ജനങ്ങളുടെ പേരിൽ, വെനിസ്വേല സർക്കാരിനും അവിടുത്തെ ജനങ്ങൾക്കും, പ്രത്യേകിച്ച് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു, ഈ ദുഷ്‌കരമായ സമയത്ത് ദുരിതമനുഭവിക്കുന്ന എല്ലാവരോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയ്യാറാണ്”- പ്രധാനമന്ത്രി എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

ബുധനാഴ്ച ഉച്ചകഴിഞ്ഞാണ പടിഞ്ഞാറൻ വെനിസ്വേലയിൽ  രണ്ട് ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായത്. ഇത് വ്യാപകമായ നാശത്തിനുംകെട്ടിടങ്ങൾ തകരുന്നതിനും കാരണമായി. 32 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക റിപ്പോർട്ട്.  യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) പ്രകാരം കാരക്കാസിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. തുടർന്ന് ഒരു മിനിറ്റിനുള്ളിൽ 7.5 തീവ്രതയുള്ള മറ്റൊരു ഭൂകമ്പം ഉണ്ടായത്.



By admin