തിരുവനന്തപുരം: കാക്കാമൂലയില്‍ വെള്ളായണി കായലില്‍ ചെളിയില്‍ പുതഞ്ഞ് നിലവിളിച്ച യുവാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. അബോധാവസ്ഥയില്‍ ആയതിനാല്‍ യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.
കാക്കാമൂല – കാര്‍ഷിക കോളേജ് ബണ്ട് റോഡില്‍ പാലം നിര്‍മ്മിക്കുന്നതിന് സമീപമാണ് കായലില്‍ ചെളിയില്‍ പുതഞ്ഞ് താഴ്ന്ന യുവാവ് നിലവിളിച്ചത്.പാലം നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് നിലവിളി ശബ്ദം കേട്ട് യുവാവിനെ കണ്ടെത്തിയത്. ഇവര്‍ അറിയിച്ചത് പ്രകാരം നാട്ടുകാരും പാലം പണി നടക്കുന്നിടത്തെ ജീവനക്കാരും ചേര്‍ന്ന് കയര്‍ എറിഞ്ഞു നല്‍കിയാണ് യുവാവിനെ രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. കരയിലെത്തിയ യുവാവ് ഛര്‍ദ്ദിച്ചതിന് പിന്നാലെ അബോധാവസ്ഥയിലായി. ഉടന്‍ തന്നെ 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.
യുവാവിന്റെ വലത് കൈ ഒടിഞ്ഞതിനാല്‍ പ്ലാസ്റ്റര്‍ ഇട്ടു.