• Fri. Jul 18th, 2025

24×7 Live News

Apdin News

‘വേനൽക്കാലത്ത്‌ കർഷകർക്ക് പണിയില്ലാത്തതിനാൽ ’ബീഹാറില്‍ കൊലപാതകങ്ങൾ കൂടുന്നു ; വിവാദ പ്രസ്താവനയുമായി ബീഹാർ എഡിജിപി

Byadmin

Jul 18, 2025


പട്‌ന: സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പ്രസ്താവന ബിഹാർ സർക്കാരിനെ തിരിഞ്ഞുകൊത്തുന്നു. വേനൽക്കാലത്ത്‌ മിക്ക കർഷകർക്കും പണിയില്ലാത്തതിനാൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ കൊലപാതകങ്ങളും മറ്റ് കുറ്റകൃത്യങ്ങളും നടക്കുന്നതെന്നാണ് ബീഹാർ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്(എഡ്ജിപി- ഹെഡ്ക്വാർട്ടേഴ്‌സ്) കുന്ദൻ കൃഷ്ണൻ പറഞ്ഞത്.

സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (SCRB) പുതിയ കണക്കുകൾ പ്രകാരം, ജനുവരിക്കും ജൂണിനും ഇടയിൽ പ്രതിമാസം ശരാശരി 229 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് സംഭവിക്കുന്നത്. ഈ കാലയളവിൽ 1,376 കൊലപാതകങ്ങൾ സംസ്ഥാനത്ത് രേഖപ്പെടുത്തി. 2024-ൽ 2,786 2023-ൽ 2,863 കൊലപാതകങ്ങൾ സംസ്ഥാനത്ത് നടന്നതായി രേഖകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ 10 ദിവസത്തിനകം വ്യവസായി ഗോപാൽ ഖേംക, ബിജെപി നേതാവ് സുരേന്ദ്ര കുമാർ എന്നിവരുടേതടക്കം ഒട്ടേറെ കൊലപാതകങ്ങൾ സംഭവിച്ചു. ബീഹാറിൽ വ്യവസായികൾ, രാഷ്ട്രീയക്കാർ, അഭിഭാഷകർ, അധ്യാപകർ, സാധാരണക്കാർ എന്നിവരെ ലക്ഷ്യംവെച്ചു തുടർച്ചയായ അതിക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്നത് സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് ആശങ്ക ഉയർത്തുന്നതിനിടെയാണ് കുന്ദന്റെ പ്രസ്താവന.



By admin